Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ അഴിമതി വ്യാപകമാകുന്നു,മരുന്ന് പര്‍ച്ചേസ് ചെയ്യാന്‍ പാരിതോഷികം വാങ്ങിയ ആശുപത്രി അധികൃതര്‍ കുടുങ്ങി 

അയര്‍ലണ്ടില്‍ അഴിമതി വ്യാപകമാകുന്നു,മരുന്ന് പര്‍ച്ചേസ് ചെയ്യാന്‍ പാരിതോഷികം വാങ്ങിയ ആശുപത്രി അധികൃതര്‍ കുടുങ്ങി 

ഡബ്ലിന്‍:രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥ തലത്തിലും അഴിമതി വര്‍ദ്ധിക്കുന്നതായുള്ള പുതിയ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ ഡബ്ലിനിലെ പ്രമുഖ ആശുപത്രികളിലെ സീനിയര്‍ മെഡിക്കല്‍ ജീവനക്കാര്‍ മരുന്ന്കമ്പനിക്കാരില്‍ നിന്നും പാരിതോഷികങ്ങള്‍ കൈപ്പറ്റി വില കൂടിയ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും വാങ്ങാന്‍ ശിപാര്‍ശ നല്‍കിയതായി കണ്ടെത്തല്‍.

സെന്റ് വിന്‍സന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രി,ബീക്കന്‍ ആശുപത്രി എന്നിവിടങ്ങളിലെ പര്‍ച്ചയിസിനു ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ ഹോളി ഡേ ട്രിപ്പുകളും,വില കൂടിയ സമ്മാനങ്ങളും വാങ്ങി സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി ദേശീയ ടെലിവിഷന്‍ ശ്രിംഗലയായ ആര്‍ ടി ഇ യാണ് തെളിവുകള്‍ സഹിതം വെളിപ്പെടുത്തിയത്.

കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ കമ്പനികള്‍ ഉണ്ടായിരിക്കെ താത്പരകക്ഷികള്‍ക്ക് അതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മരുന്ന് സപ്ലെ ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കാനാണ് ഇവര്‍ പ്രതിഫലം കൈപ്പറ്റിയത്.

ക്രമക്കേടുകള്‍ കണ്ടെത്തിയ ആശുപത്രികള്‍ക്ക് ആ ഇനത്തില്‍ നല്‍കാനുള്ള പെയ്‌മെന്റുകള്‍ നിര്‍ത്തിവെയ്ക്കാന്‍ എച്ച് എസ് ഇയോട് നിര്‍ദേശിച്ചിട്ടുള്ളതായി മന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കി.

അഴിമതി നടത്തിയെന്ന് കരുതുന്ന ഉദ്യോഗസ്ഥര്‍ വാര്‍ഷിക അവധിയിലാണെന്നും,എങ്കിലും അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും സെന്റ് വിന്‍സന്റ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

അയര്‍ലണ്ടില്‍ പൊതു രംഗത്ത് അഴിമതി വര്‍ദ്ധിക്കുന്നതായി പുതിയ പഠനങ്ങള്‍ പുറത്തു വന്നിരുന്നു.രാഷ്ട്രീയപ്രവര്‍ത്തകര്‍ പോലുംസേവനങ്ങള്‍ക്ക് പ്രത്യേക പ്രതിഫലം വാങ്ങുന്നു എന്ന് ഒരു സന്നദ്ധസംഘടന നടത്തിയ അന്വേഷണത്തിലും വ്യക്തമാക്കിയിരുന്നു.ഏറ്റവും അഴിമതി നടക്കുന്നത് ഗാര്‍ഡ സര്‍വീസിലാണെന്നാണ് പഠനം വഴി തെളിഞ്ഞത്.

Scroll To Top