Friday December 09, 2016
Latest Updates

ഡബ്ലിന്‍ മെറിയോണിലെ കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണം ഇന്ന് 3 മണി മുതല്‍: സീറോ മലബാര്‍ സഭാംഗങ്ങളും പങ്കെടുക്കും

ഡബ്ലിന്‍ മെറിയോണിലെ കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണം ഇന്ന് 3 മണി മുതല്‍: സീറോ മലബാര്‍ സഭാംഗങ്ങളും പങ്കെടുക്കും

ഡബ്ലിന്‍ :ആഗോള കത്തോലിക്കാ സഭയുടെ ആരാധനാക്രമങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കി ആഘോഷിക്കുന്ന കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ഇന്ന് ആഘോഷിക്കുന്നു.വിശുദ്ധ കുര്‍ബാനയില്‍ തിരുവോസ്തിയുടെ രൂപത്തില്‍ കുടി കൊള്ളുന്ന യേശു ക്രിസ്തുവിന്റ്‌റെ തിരുശരീര രക്ത സാന്നിധ്യത്തെ ഏറ്റു പറയുന്ന തിരുനാളാഘോഷമാണ് കോര്‍പ്പസ് ക്രിസ്റ്റി.

ഡബ്ലിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ആഘോഷങ്ങളില്‍ ഡബ്ലിനിലെ സീറോ മലബാര്‍ സഭാ സഭാംഗങ്ങളും പങ്കെടുക്കും.

മെറിയോണ്‍ റോഡിലെ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ആഘോഷങ്ങള്‍ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയ്ക്ക് ആരംഭിക്കും..തുടര്‍ന്ന് മെറിയോണ്‍ ഗേറ്റിലെ സെന്റ് മേരീസ് (കാരിത്താസ്)ചാപ്പലിലേയ്ക്ക് നഗരികാണിക്കല്‍ പ്രദക്ഷിണം നടത്തപ്പെടും.അഞ്ചു മണിയോടെ പ്രദക്ഷിണം പള്ളിയില്‍ തിരികെയെത്തും.

തിരുനാള്‍ ആഘോഷത്തിലും പ്രദക്ഷിണത്തിലും പങ്കെടുക്കുത്ത് ദിവ്യകാരുണ്യഭക്തി പ്രകടിപ്പിക്കുന്നതിന് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി മാസ് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

 

Scroll To Top