Wednesday December 07, 2016
Latest Updates

മലയാളി തനിമയുടെ അകമ്പടിയോടെ ഡബ്ലിനില്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ആഘോഷിച്ചു

മലയാളി തനിമയുടെ അകമ്പടിയോടെ ഡബ്ലിനില്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ആഘോഷിച്ചു

ഡബ്ലിന്‍:ആഗോള കത്തോലിക്കാ സഭയുടെ ആരാധനാക്രമങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കി ആഘോഷിക്കുന്ന കോര്‍പ്പസ് ക്രിസ്റ്റി തിരുനാളാഘോഷം ഡബ്ലിനിലെ മെറിയോണ്‍ ദേവാലയത്തില്‍ അതിഭക്തിപൂര്‍വ്വം ആഘോഷിച്ചു.വിശുദ്ധ കുര്‍ബാനയില്‍ തിരുവോസ്തിയുടെ രൂപത്തില്‍ കുടി കൊള്ളുന്ന യേശു ക്രിസ്തുവിന്റ്‌റെ തിരുശരീര രക്ത സാന്നിധ്യത്തെ ഏറ്റു പറയുന്ന തിരുനാളാഘോഷമാണ് കോര്‍പ്പസ് ക്രിസ്റ്റി. ഡബ്ലിനിലെ മലയാളികളടക്കം വിവിധ രാജ്യക്കാരായ റോമന്‍ കത്തോലിക്കാ വിശ്വാസികള്‍ ഒന്നിച്ചു നടത്തിയ ഈ തിരുനാള്‍ വേളയില്‍ ഇക്കുറി ശ്രദ്ധേയമായത് മലയാളത്തനിമയായിരുന്നു.

ദിവ്യകാരുണ്യ വഴികളില്‍ പൂവിതറി മലയാളി കുരുന്നുകളും വര്‍ണ്ണാഭമായ മുത്തുക്കുടകളേന്തി അണിനിരന്ന പുരുഷാരവും നഗരി കാണിക്കല്‍ പ്രദക്ഷിണത്തെ തങ്ങളുടെ ആഴമേറിയ വിശ്വാസ ജീവിതത്തെ ഏറ്റു പറയുന്ന അതിവിശേഷ വേളയാക്കി മാറ്റി.cor5 cor4 cor3 cor2

മെറിയോണ്‍ പള്ളിയില്‍ നിന്നും പുറപ്പെട്ട് മെറിയോണ്‍ റോഡ് വഴി കാരിത്താസ് ചാപ്പലിലേയ്ക്ക് നടത്തപ്പെട്ട കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തില്‍ മെറിയോണ്‍ പള്ളി വികാരി ഫാ,ഫെര്‍ഗസ് ഓ കോണര്‍ നേതൃത്വം നല്കി.

Scroll To Top