Thursday April 27, 2017
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടിന് കോര്‍പറേഷന്‍ ടാക്‌സ് സ്വന്തമായി നിശ്ചയിക്കാമെന്ന് ബ്രിട്ടന്‍

നോര്‍ത്തേണ്‍ അയര്‍ലണ്ടിന് കോര്‍പറേഷന്‍ ടാക്‌സ് സ്വന്തമായി നിശ്ചയിക്കാമെന്ന് ബ്രിട്ടന്‍

ലണ്ടന്‍: നോര്‍ത്തേണ്‍ അയര്‍ലണ്ടിന് കോര്‍പറേഷന്‍ ടാക്‌സ് സ്വന്തമായി നിശ്ചയിക്കാമെന്ന് ബ്രിട്ടന്‍. ബ്രിട്ടീഷ് എക്‌സ് ചെക്കര്‍ ജോര്‍ജ് ഒസ്‌ബോണാണ് ഇക്കാര്യും അറിയിച്ചത്. അടുത്ത മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന യുകെ
പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. തീരുമാനം നടപ്പിലായാല്‍ അയര്‍ലണ്ടിലെ 12.5 ശതമാനം കോര്‍പ്പറേഷന്‍ ടാക്‌സായിരിക്കും നോര്‍ത്തേന്‍ അയര്‍ലണ്ടിലും.

നഷ്ടപ്പെട്ട വരുമാനം തിരിച്ച് പിടിക്കുന്നതിനും അയര്‍ലണ്ടിലെ നിരക്കിനു തുല്യമായി നിജപ്പെടുത്തുന്നതിനും നോര്‍ത്തേന്‍ അയര്‍ലണ്ടിന് 400 മില്യന്‍ പൌണ്ട് കണ്ടെത്തേണ്ടി വരും. ഒസ്‌ബോണിന്റെ വാഗ്ദാനം നോര്‍ത്തേന്‍ അയര്‍ലണ്ട് ഫസ്റ്റ് മിനിസ്റ്ററും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി നേതാവുമായ പീറ്റര്‍ റോബിന്‍സണ്‍ സ്വാഗതം ചെയ്തു. ലണ്ടനില്‍ നിന്ന് കടുത്ത നിബന്ധനകള്‍ ആവശ്യപ്പെടുന്ന സിന്‍ ഫിന്‍, എസ്.ഡി.എല്‍.പി, അല്‍സ്റ്റര്‍ യൂണിയനുകള്‍, അലയാന്‍സ് പാര്‍ട്ടി എന്നിവരെ ഫസ്റ്റ് മിനിസ്റ്റര്‍ വിമര്‍ശിച്ചു.

അതേസമയം കോര്‍പ്പറേഷന്‍ ടാക്‌സ് നിശ്ചയിക്കാന്‍ അയര്‍ലണ്ടിന് സ്വതന്ത്ര അധികാരം കൊടുത്ത സാഹചര്യത്തില്‍ തങ്ങള്‍ക്കും ഈ അധികാരം വേണമെന്ന് സ്‌കോട്ട്‌ലണ്ട് ആവശ്യപ്പെട്ടു. സ്‌കോട്ട്‌ലണ്ട് ഫിനാന്‍സ് സെക്രട്ടറി ജോണ്‍ സ്വിനെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നോര്‍ത്തേന്‍ അയര്‍ലണ്ടിന് കൊണ്ടുത്ത അധികാരം
സ്‌കോട്ട്‌ലണ്ടിന് നല്കാതിരിക്കുന്നതില്‍ ന്യായീകരണമില്ലെന്നു അദ്ദേഹം പറഞ്ഞു.

Scroll To Top