Sunday December 11, 2016
Latest Updates

കുട്ടികള്‍ക്ക് നേരെ ശാരീരിക ആക്രമണം നടത്തുന്ന മാതാപിതാക്കള്‍ കുടുങ്ങും,പുതിയ നിയമം ഉടന്‍ നടപ്പാക്കും

കുട്ടികള്‍ക്ക് നേരെ ശാരീരിക ആക്രമണം നടത്തുന്ന മാതാപിതാക്കള്‍ കുടുങ്ങും,പുതിയ നിയമം ഉടന്‍ നടപ്പാക്കും

ഡബ്ലിന്‍ :വീടുകളിലും,ഫോസ്റ്റര്‍ റെസിഡന്‍ഷ്യല്‍ കെയറുകളിലും കുട്ടികളെ അടിക്കുന്നതടക്കമുള്ള എല്ലാതരം ശാരീരിക ശിക്ഷണ രീതികളും നിയമം മൂലം നിരോധിക്കുമെന്ന് ശിശുക്ഷേമ മന്ത്രി ജയിംസ് റൈലി .

കുടുംബങ്ങളില്‍ അച്ഛനമ്മമാരടക്കം കുട്ടികളെ ശിക്ഷിക്കുന്നത് തടയുന്നതു സംബന്ധിച്ച് മിനിസ്റ്റര്‍ ഫോര്‍ ജസ്റ്റിസ് ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു. ഫലത്തില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് എല്ലാ തലങ്ങളിലും നിരോധിക്കപ്പെട്ടേക്കാം.സ്‌കൂളുകളിലും മറ്റും കുട്ടികള്‍ക്ക് ശാരീരിക ശിക്ഷ നല്‍കുന്നതിന് നിലവില്‍
നിരോധനമുണ്ട്.അതേ സമയം നിലവിലുള്ള നിയമമനുസരിച്ച് വീടുകളില്‍ ശാരീരിക ശിക്ഷണം നടപ്പാക്കുവാന്‍ മാതാപിതാക്കള്‍ക്ക് നിയമം അനുമതി നല്കുന്നുണ്ട്.
‘നമ്മുടെ രാജ്യത്ത് മുതിര്‍ന്നവര്‍ തമ്മില്‍ തമ്മില്‍ ആക്രമണ സ്വഭാവം കാട്ടുന്നത് കുറ്റകരമാണ്.ഈ സാഹചര്യത്തിലാണ് തീരെ ദുര്‍ബലരായ കുട്ടികളെ മുതിര്‍ന്നവര്‍ ആക്രമണസ്വഭാവത്തോടെ ശിക്ഷിക്കുന്നത്.ഇത് തികച്ചും അസംബന്ധമായ കാര്യമാണ്.ജെയിംസ് റൈലി വ്യക്തമാക്കി.

കുട്ടികളുടെ ശിക്ഷണ രീതികള്‍ സംബന്ധിച്ച് അയര്‍ലണ്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ യൂറോപ്യന്‍ നിയമങ്ങളെ ലംഘിക്കുന്നുവെന്ന യൂറോപ്യന്‍ യൂണിയന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍, കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി നിലവിലെ
നിയമങ്ങള്‍ തന്നെ പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് പണ്ടുകാലത്തെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll To Top