Friday December 09, 2016
Latest Updates

ജിനുവിന് അയര്‍ലണ്ടിലെ മലയാളികള്‍ കണ്ണീരോടെ വിടയേകി 

ജിനുവിന് അയര്‍ലണ്ടിലെ മലയാളികള്‍ കണ്ണീരോടെ വിടയേകി 

കോര്‍ക്ക്:അകാലത്തില്‍ വേര്‍പ്പെട്ട് പോയ കോര്‍ക്കിലെ മലയാളി നഴ്‌സ് ജിനു ലൈജുവിന് അയര്‍ലണ്ടിലെ മലയാളി സമൂഹം വിങ്ങിപ്പൊട്ടുന്ന മനസോടെ അന്ത്യാഞ്ജലിയര്‍പ്പിച്ചു.കോര്‍ക്കിലെ വില്‍ട്ടനിലെ സെന്റ് ജോസഫ്‌സ് എസ് എം എ പള്ളി നിറഞ്ഞു കവിഞ്ഞ പുരുഷാരം പ്രാര്‍ഥനാ പൂര്‍വ്വം തങ്ങളുടെ പ്രിയ സഹോദരിയ്ക്ക് വിട നല്‍കി.

കണ്ണീര്‍വാര്‍ത്തു സുഹൃത്തുക്കളും,ബന്ധുജനങ്ങളും ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയ രംഗങ്ങള്‍ ഹൃദയഭേദകമായിരുന്നു.കോര്‍ക്കിലെ മലയാളി സമൂഹത്തിന് ജിനുവിനെ മറക്കാന്‍ ആവാത്ത വിധം ആത്മബന്ധം ഉണ്ടെന്ന് തെളിയ്ക്കുന്നതായിരുന്നു അന്ത്യാഞ്ജലി അര്‍പ്പണവേദി.കോര്‍ക്കിലെ മലയാളികള്‍ ഒന്നടക്കം സെന്റ് ജോസഫ്‌സ് എസ് എം എ പള്ളിയില്‍ എത്തിയിരുന്നു.

രണ്ടു മണിയോടെ ഇന്നലെ സര്‍ഫീല്‍ഡ് റോഡിലുള്ള ജെര്‍ ഓ കോണല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുച്ചപ്പോള്‍ അടുത്ത ബന്ധുക്കള്‍കും സുഹൃത്തുക്കള്‍ക്കും ആദരാഞ്ജലിയര്‍പ്പിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.അവിടെ വെച്ചു മൃതസംസ്‌കാര ശുശ്രൂഷയുടെ ആദ്യ ഘട്ടം നടത്തപ്പെട്ടു.
രണ്ടേ മുക്കാലോടെ മില്‍ട്ടണ്‍ സെന്റ് ജോസഫ്‌സ് എസ്.എം.എ പള്ളിയിലേയ്ക്ക് മൃതദേഹംഎത്തിച്ചപ്പോള്‍ തന്നെ വലിയൊരു ജനക്കൂട്ടം അവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തു നില്‍പ്പുണ്ടായിരുന്നു.ജിനുവിന്റെ അമ്മയും സഹോദരനും,ലൈജുവിന്റെ സഹോദരനും അവരുടെ അനേകം ബന്ധുക്കളും സെന്റ് ജോസഫ്‌സ് എസ് എം എ പള്ളിയില്‍ എത്തിയിരുന്നു.

തുടര്‍ന്ന് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പരേതയുടെ ആത്മശാന്തിക്കായി ദിവ്യബലിയും മറ്റ് ശുശ്രൂഷകളും നടത്തപ്പെട്ടു.ഫാ.പോള്‍ തെറ്റയിലും സഹകാര്‍മ്മികനായി ഉണ്ടായിരുന്നു.യാക്കോബായ സഭയിലെ ഫാ.ബിജു പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ ധൂപ പ്രാര്‍ഥന നടത്തി.

കുടുംബാംഗങ്ങള്‍ക്ക് വേണ്ടി സിന്ധു ബിജു വെട്ടിക്കനാല്‍ നന്ദി പറഞ്ഞു.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ വിവിധ സഭാ വിഭാഗങ്ങളുടെയും,സംഘടനകളുടെയും പ്രതിനിധികള്‍ ജിനുവിനോടുള്ള സ്‌നേഹാദരങ്ങള്‍ പ്രകടപ്പിച്ചു റീത്ത് സമര്‍പ്പണം നടത്തി.കോര്‍ക്കിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍,കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍,ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍,ഷെയര്‍ ആന്‍ഡ് കെയര്‍ തുടങ്ങിയ നിരവധി സംഘടനകളുടെ സജീവ നേതൃത്വത്തിലാണ് പൊതു ദര്‍ശനത്തിനും മറ്റുമുള്ള സൌകര്യങ്ങള്‍ ഒരുക്കപ്പെട്ടത്. 

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് കല്ലറ സെന്റ് തോമസ് പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍.

ഫോട്ടോ :ഷൈജു ലൈവ് ,കിരണ്‍ ഷാജു 
jinu ajinu djinu b

 

Scroll To Top