Saturday May 27, 2017
Latest Updates

കോര്‍ക്കില്‍ നിര്യാതയായ മലയാളി നഴ്‌സ് ജിനുവിന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും

കോര്‍ക്കില്‍ നിര്യാതയായ മലയാളി നഴ്‌സ് ജിനുവിന്റെ മൃതദേഹം ഇന്ന്  പൊതുദര്‍ശനത്തിന് വയ്ക്കും

കോര്‍ക്ക്: ഇന്നലെ  രാവിലെ കോര്‍ക്കില്‍ നിര്യാതയായ മലയാളി നഴ്‌സ് ജിനു ലൈജുവിന്റെ മൃതദേഹം ഇന്ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ കോര്‍ക്കിലെ സര്‍ഫീല്‍ഡ് റോഡിലുള്ള ജെര്‍ ഓ കോണല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും.അവിടെ വെച്ചു മൃതസംസ്‌കാര ശുശ്രൂഷയുടെ ആദ്യ ഘട്ടം നടത്തപ്പെടും.

മൂന്നു മണിയ്ക്ക് മില്‍ട്ടണ്‍ സെന്റ് ജോസഫ്‌സ് എസ്.എം.എ പള്ളിയിലേയ്ക്ക് മൃതദേഹം മാറ്റും. ഇവിടെയും ഭൌതിക ദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. 

തുടര്‍ന്ന് ഫാ. ഫ്രാന്‍സിസ് നീലങ്കാവിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പരേതയുടെ ആത്മശാന്തിക്കായി ദിവ്യബലിയും മറ്റ് ശുശ്രൂഷകളും നടക്കും.

Scroll To Top