Thursday December 08, 2016
Latest Updates

കോര്‍ക്ക് ഉത്സവ ലഹരിയില്‍ ,അഗാപ്പെ 2015

കോര്‍ക്ക് ഉത്സവ ലഹരിയില്‍ ,അഗാപ്പെ 2015

കോര്‍ക്ക് :അഗാപ്പെ 2015 ന് കോര്‍ക്ക് അണിഞ്ഞൊരുങ്ങി.കോര്‍ക്കിലെ മലയാളികള്‍ ഇന്ന് (ശനിയാഴ്ച്ച)ഇന്ന് ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ക്കായി ഒത്തുചേരും.ബിഷപ്പ്‌സ്‌ടൌണ്‍ ജീ എ എ ഹാളില്‍ ശനിയാഴ്ച കൃത്യം 5 മണിക്ക് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. 

സുപ്രസിദ്ധ ഐറിഷ് നര്‍ത്തകരുടെ ഡാന്‍സും , അനുഗ്രഹ ഭരതനാട്യം സ്‌കൂള്‍ നടത്തുന്ന ഭരതനാട്യവും,ഡബ്ലിന്‍ സോള്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും അഗാപ്പെ 2015 നെ വര്‍ണ്ണാഭമാക്കും. കൂടാതെ കോര്‍ക്കിലെ കൊച്ചു പ്രതിഭകളുടെ വിവിധയിനം പരിപാടികളും വേദിയില്‍ അവതരിപ്പിക്കപ്പെടും. സ്വാദൂറുന്ന ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ് .

അഗാപ്പെ 2015 നോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന റാഫിള്‍ ടിക്കറ്റുകളുടെ നറുക്കെടുപ്പിലെ വിജയികള്‍ക്കായി വമ്പന്‍ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.വിബ്‌ഗ്യോര്‍ ഫിലിം ഹൗസ് (കേരള)വിസാ കെയര്‍ (ഡബ്ലിന്‍)ടേസ്റ്റ് ട്രീറ്റ് (കോര്‍ക്ക് )ഡില്ലന്‍സ് സ്‌പൈസ് ടൌണ്‍ (കോര്‍ക്ക് )അപ്പാച്ചേ പിസാ(കോര്‍ക്ക് )എന്നിവരാണ് റാഫിള്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വില്‍സണ്‍ :0873292412
ഹരികൃഷ്ണന്‍ :0858864730

Scroll To Top