Tuesday May 23, 2017
Latest Updates

കോര്‍ക്കില്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

കോര്‍ക്കില്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

കോര്‍ക്ക് :വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സംയുക്തമായ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. ബിഷപ്പ് ടൌണിലെ ജിഎ എ ഹാളിലായിരുന്നു ആഘോഷ പരിപാടികള്‍ ഒരുക്കിയത്.കോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളുടെ ഒത്തു ചേരലിനൂ ജിഎഎ ഹാള് സാക്ഷ്യം വഹിച്ചു..

മെയ് മോള് ശെല്വരാജ്, വിഷുക്കണി ഒരുക്കി. ശ്രീലക്ഷ്മി ശെല്വ്വരാജ് കൃഷ്ണ പ്രാര്‍ഥനാഗീതം ചൊല്ലിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. ഡോ. ലേഖ മേനോന്‍ ആഘോഷപരിപാടികള്‍ക്ക് ആമുഖസന്ദേശം നല്‍കി.

ക്വിസ് മത്സരം ഡോ. വിമല്‍ കുമാറിന്റെയും, ലേഖ മേനോനും ചേര്‍ന്ന് കോ ഓറ്ഡിനേററ് ചെയ്തു. ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍,ഫാ.പോള്‍ തെററയില് എന്നിവര്‍ വിഷു, ഇസ്‌റററ് ആശംസകള്‍ നേര്‍ന്നു. പിന്നീട് ഗാനമേളയും ഉണ്ടായിരുന്നു.

ജെയ്‌സണ് ജോസഫ് സ്വാഗതവും ഷാജു പികെ നന്ദിയും പറഞ്ഞു.വിഭവ സമൃദ്ധമായസദ്യയും ഒരുക്കിയിരുന്നു.
വാര്‍ത്ത:ഹാരി തോമസ്haar 2harr3harr5harr4harr1

Scroll To Top