Thursday December 08, 2016
Latest Updates

ഡബ്ല്യൂ എം സി കോര്‍ക്ക് യുണിറ്റ് കുടുംബ സംഗമം പ്രൌഡ ഗംഭീരമായി

ഡബ്ല്യൂ എം സി കോര്‍ക്ക് യുണിറ്റ് കുടുംബ സംഗമം പ്രൌഡ ഗംഭീരമായി

കോര്‍ക്ക്: കോര്‍ക്കില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഫെബ്രുവരി14)ന് വാലന്‍ന്റൈന്‍സ്സ് ദിനത്തില്‍ കുടുംബ സംഗമo ആഘോഷിച്ചു. വിള്‍ട്ടന്‍ G A A ഹാളില്‍ വൈകുന്നേരം 7.00 മണിക്ക് തുടങ്ങിയ ആഘോഷം യുണിറ്റ് പ്രസിഡണ്ട് ഹാരി തോമസ് ഉത്ഘാടനം ചെയ്തു.

വ്യത്യസ്തമായ മത്സരങ്ങള്‍ കുമാരി ജാനെറ്റ് ഹാരി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.പഴയ കാല സിനിമാഗാനം മുതല്‍ ന്യൂ ജനറേഷന്‍ സിനിമായുടേത് വരെയുള്ള ഗാനങ്ങള്‍ കൂട്ടി ഇണക്കി അവതരിപ്പിച്ച ഡിജെമ്യുസിക്ക് സദസ്സിനെ ആഘോഷത്തിന്റെ പരകോടിയില്‍ എത്തിച്ചു.

ഫാ.പോള്‍ തെറ്റയില്‍,ഷാജു കുറിയാക്കോസ്(യൂറോപ്യന്‍ റീജണല്‍ വൈസ് പ്രസിഡന്റ്) എന്നിവര്‍ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.വിവിധ മത്സര വിജയികള്‍ക്ക് യുണിറ്റ് സെക്രട്ടറി ജോസ് ജോര്‍ജ് , യുണിറ്റ് വൈസ് ചെയര്‍പേര്‍സണ്‍ റീജ ബിജു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.യുണിറ്റ് ചെയര്‍മാന്‍ ജോസഫ് ജോസഫ് നന്ദി പ്രസംഗം നടത്തി.

ആര്‍ഷ ഭാരത സംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും ഒരേ കുടക്കീഴില്‍ തുല്യപ്രാധാന്യത്തോടെ രൂപം കൊടുത്തു നടത്തിയ ആഘോഷ സന്ധ്യക്ക് ഹാരിതോമസ്, ലിജോജോസഫ്, ജെയ്‌സണ്‍ ജോസഫ് , ജോസ് ജോര്‍ജ് , സന്തോഷ് തോമസ്, പോളിജോസ്, ജിനോജോസഫ്, ബിജുമാത്യു,അയൂബ്‌നാസര്‍,റോബിന്‍ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി . ഏകദേശം 100 ഓളം പേര്‍ പങ്കെടുത്ത കുടുംബ സംഗമത്തില്‍ ആന്റ്റോ ഔസേഫ് ഒരുക്കിയ രുചികരമായ അത്താഴ വിരുന്നും ഉണ്ടായിരുന്നു.ks c 5

 വാര്‍ത്ത: ലിജൊ ജോസഫ്

 

ks c 2ks c 4ks cks c6




 

Scroll To Top