Saturday September 23, 2017
Latest Updates

കോര്‍ക്കില്‍ വോളിബോള്‍ പ്രേമികള്‍ക്കായി കളിക്കളമൊരുങ്ങി

കോര്‍ക്കില്‍ വോളിബോള്‍ പ്രേമികള്‍ക്കായി കളിക്കളമൊരുങ്ങി

vbbകോര്‍ക്ക്:കോര്‍ക്കിലെ ഒരു സംഘം മലയാളികളുടെ ആഭിമുഖ്യത്തില്‍ വോളിബോള്‍ കളിക്കളം ഒരുങ്ങുന്നു.മലയാളികളുടെ ഇഷ്ടകായിക വിനോദങ്ങളില്‍ ഒന്നായ വോളിബോള്‍ കളിക്കാനും,പരിശീലനം തേടാനുമുള്ള ഉദ്ദേശത്തോടെയാണ് കാരിഗ്‌റ്റോ ഹില്‍ കമ്മ്യൂണിറ്റി ഹാളില്‍ വോളിബോള്‍ കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്.
ആഴ്ചയില്‍ മൂന്നു ദിവസം രാവിലെ 9.30മുതല്‍ 12.30 വരെയാണ് പരിശീലനം ഉണ്ടാകുക.
നിലവില്‍ ഇതേ സ്ഥലത്ത് ബാഡ്മിന്ടന്‍ പരിശീലനവും നടക്കുന്നുണ്ട്.
താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക 
ഫിലിപ്പ് 0877727678
സന്തോഷ് 0876253039

Scroll To Top