Saturday December 10, 2016
Latest Updates

കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം ചുമതലയേറ്റു 

കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം ചുമതലയേറ്റു 

കോര്‍ക്ക് :കോര്‍ക്ക് സീറോ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം. 2015 വര്‍ഷത്തെ കൈക്കാരന്‍മാരായി മെക്കാട്ടുകുളം ജോസ് ടോണി,ആക്കാന്‍തിരിയില്‍ വര്‍ഗ്ഗീസ് അനില്‍, ഉറുമ്പില്‍ ജോസഫ് ജിനോ എന്നിവരെ തിരഞ്ഞെടുത്തു.

വില്‍ട്ടണ്‍ സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് 2015 ജനുവരി 25 ന് വിശുദ്ധകുര്‍ബാനയ്ക്ക് ശേഷം ചാപ്ലിന്‍ ഫാ.ഫ്രാന്‍സിസ് നിലങ്കാവിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ കൈക്കാരന്മാരെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 1 ന് വില്‍ട്ടണ്‍ സെന്റ് ജോസഫ് പള്ളിയിലെ വിശുദ്ധ കുര്‍ബാന മധ്യേ പുതിയ കൈകാരന്മാര്‍ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത് യോഗപുസ്തകത്തില്‍ ഒപ്പുവച്ചു. 

സ്ഥാനം ഒഴിഞ്ഞ മുന്‍ കൈക്കാരന്മാരായ ചാത്തന്‍മഠത്തില്‍ മനോജ് വര്‍ഗീസ്, ചാലയ്ക്കല്‍ ജോയി സജോഷ്, മെക്കാട്ടുകുളം ജോസ് ടോണി എന്നിവര്‍ ചെയ്ത സേവനങ്ങള്‍ക്ക് കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് വേണ്ടി ചാപ്ലിന്‍ ഫാ. ഫ്രാന്‍സിസ് നിലങ്കാവില്‍ പ്രത്യേകം നന്ദി അറിയിച്ചു.

2015 ലെ ആദ്യ നാലുമാസത്തേക്കുള്ള നടത്തുകൈകാരനായി അനില്‍ വര്‍ഗീസ് ചുമതലയേറ്റു.

വാര്‍ത്ത :ജേക്കബ് പോള്‍ (പി ആര്‍ ഓ )

ANIL 3


ANIL 2

Scroll To Top