Saturday May 27, 2017
Latest Updates

കോര്‍ക്ക് സീറോ മലബാര്‍ സഭ ഓശാന തിരുനാള്‍ ആഘോഷിച്ചു

കോര്‍ക്ക് സീറോ മലബാര്‍ സഭ ഓശാന തിരുനാള്‍ ആഘോഷിച്ചു

കോര്‍ക്ക് : രാജധിരാജനായ മിശിഹായ്ക്ക് ജറുസലേം നഗരവാസികള്‍ നല്കിയ മഹത്വപൂര്‍ണ്ണമായ വരവേല്‍പ്പിനെ അനുസ്മരിച്ചു കൊണ്ട് കോര്‍ക്കിലും സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഓശാന പെരുനാള്‍ ആഘോഷിച്ചു.

ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വില്‍ട്ടന്‍ എസ്എംഎ സെന്റെ ജോസഫ് പളളിയില്‍വെച്ച് ഫാ.. കുര്യന്‍ പുരമഠത്തിലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഓശാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍.വിശുദ്ധ കുര്‍ബാന മദ്ധ്യേ കുരുത്തോലകള്‍
വെഞ്ചരിക്കുകയും അവ വിതരണം ചെയ്യുകയും ചെയ്തു.

ബലിയര്‍പ്പണത്തിന് ശേഷം ഫാ.. കുര്യന്‍ പുരമഠത്തിലില്‍ വാര്‍ഷിക ധ്യാനത്തിന് തുടക്കം കുറിച്ചു. കോര്‍ക്കിലെയും സമീപ പ്രദേശങ്ങളില്‍ നിന്നുമായുള്ള നിന്നും വളരെയധികം വിശ്വാസികള്‍ ഓശാന ശുശ്രൂഷയിലും ധ്യാനത്തിലും പങ്കെടുത്തു.

ഇന്നും (മാര്‍ച്ച് 30 തിങ്കളാഴ്ച്ച ) നാളെയും രാവിലെ 10:30 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ധ്യാനം ഉണ്ടായിരിക്കുന്നതാണെന്ന്
ചാപ്ല്യന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു.
വാര്‍ത്ത:സിറിയക്ക് : പി ജോസ്( പിആര്‍ഒ)
co os 3
co os 2

Scroll To Top