Wednesday August 16, 2017
Latest Updates

കോര്‍ക്കില്‍ സെന്റ് ഫ്രാന്‍സീസ് കുടുംബകൂട്ടായ്മയുടെ വാര്‍ഷികം ആഘോഷിച്ചു

കോര്‍ക്കില്‍ സെന്റ് ഫ്രാന്‍സീസ് കുടുംബകൂട്ടായ്മയുടെ വാര്‍ഷികം ആഘോഷിച്ചു

fran 4കോര്‍ക്ക്:അസീസിയിലെ വി.ഫ്രാന്‍സീസിന്റെ നാമധേയത്തിലുള്ള സെന്റ് ഫ്രാന്‍സീസ് കുടുംബകൂട്ടായ്മയുടെ വാര്‍ഷികം ഒക്ടോബര്‍ 3 ന് ബിജു തോമസിന്റെ വസതിയില്‍ വെച്ച് ആഘോഷിച്ചു.തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ചാപ്ലയിന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.

തുടര്‍ന്ന് നടന്ന വാര്‍ഷികയോഗം ചാപ്ലയിന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍,പ്രസിഡണ്ട് ടോണി ജോസ്,സെക്രട്ടറി മിനി ബിജു എന്നിവര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു,സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സിസി ജോമോന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധകലാ പരിപാടികള്‍ നടത്തപ്പെട്ടു.ഈ വര്‍ഷത്തെ ലീവിംഗ് സെര്‍ട്,ജൂണിയര്‍ സെര്‍ട്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിക്റ്റര്‍ ജീന്‍,സാന്റ ജാറ്റ്‌സന്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.ഷീല ജോണ്‍സണ്‍ സ്വാഗതവും സെബി ബിജു നന്ദിയും പറഞ്ഞു.സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.
വാര്‍ത്ത:മിനി ബിജു
fran 2

Scroll To Top