Tuesday December 06, 2016
Latest Updates

കോര്‍ക്കുകാര്‍ക്ക് അതിശയമായി സൂര്യനമസ്‌കാരം,യോഗ ഫ്‌ളാഷ് മോബ് …

കോര്‍ക്കുകാര്‍ക്ക് അതിശയമായി സൂര്യനമസ്‌കാരം,യോഗ ഫ്‌ളാഷ് മോബ് …

കോര്‍ക്ക്: പാട്ടും ഡാന്‍സും മാത്രമല്ല യോഗയും യോഗ ഫ്‌ളാഷ് മോബ് ആക്കിക്കൊണ്ട് കോര്‍ക്കുകാരെ അതിശയപ്പെടുത്തിയിരിക്കുകയാണ് ഒരു സംഘം. തോമസ് പാട്രിക് സ്ട്രീറ്റിനു പുറത്തായിരുന്നു ചാര്‍ലി സ്റ്റീവന്‍സ് എന്ന യോഗാദ്ധ്യാപകന്റെ നേതൃത്വത്തില്‍ ശനിയാഴ്ച യോഗ ഫ്‌ളാഷ് മോബ് അരങ്ങേറിയത്. സൂര്യ നമസ്‌കാരമാണ് യോഗയായി അവതരിപ്പിച്ചത്.

മാനസികമായും ശാരീരികമായും യോഗ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കാനാണ് ഇങ്ങനെയൊരു പരിപാടി നടത്തിയതെന്ന് സംഘാടകനായ മൈക്കല്‍ ഒ മത്തൂന പറഞ്ഞു. യോഗയുടെ പ്രധാനപ്പെട്ട ഒരു വ്യായാമം ശ്വാസോച്ഛ്വാസം വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണെന്നും, അത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹെല്‍ത്ത് സോണേഴ്‌സ് എന്ന സംഘമായിരുന്നു യോഗ ഫ്‌ളാഷ് മോബിനു പിന്നില്‍

Scroll To Top