Tuesday December 06, 2016
Latest Updates

കോര്‍ക്കിലെ ഷോട്ടോക്കാന്‍ കരാട്ടെ ക്ലബിന്റെ ഗ്രേഡിംഗില്‍ 13 മലയാളി കുരുന്നുകള്‍ക്ക് വിജയം

കോര്‍ക്കിലെ ഷോട്ടോക്കാന്‍ കരാട്ടെ ക്ലബിന്റെ ഗ്രേഡിംഗില്‍ 13 മലയാളി കുരുന്നുകള്‍ക്ക് വിജയം

കോര്‍ക്ക്:കോര്‍ക്കിലെ ഷോട്ടോക്കാന്‍ കരാട്ടെ ക്ലബിന്റെ ആദ്യ ഗ്രേഡിങില്‍ 13 മലയാളി കുരുന്നുകള്‍ക്ക് പ്രശസ്തവിജയം.സരിന്‍ എബ്രഹാം,ആല്‍ബര്‍ട്ട് മാത്യു, ജെഫ്ന ജോഷി,അനീറ്റ മരിയാ ബോബി,ആഷ്ലിന്‍ ആല്‍ബര്‍ട്ട്,നിഖ സിമി ജോസി , മിഥുന്‍ സെല്‍വരാജ്,അമല്‍ സാം വര്ഗീസ്,റയാന്‍ മാത്യു ,ജോയല്‍ ബോബി, അല്‍വാ എലിസബത് പോള്‍,സാനിയ ജോഷി,ഐഡന്‍ ആല്‍ബര്‍ട്ട് എന്നിവരാണ് ഗ്രേഡിങ്ങില്‍ വിജയിച്ച മലയാളികള്‍ .
മലയാളിയായ ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷോട്ടോക്കാന്‍ കരാട്ടെ ക്ലബ്ബില്‍ ഇതാദ്യമായാണ് ഗ്രേഡിംഗ് നടന്നത്. ജെ.കെ.എസ് അയര്‍ലണ്ട് ചീഫ് ഡബ്ലിനില്‍ നിന്നുള്ള Sensei Dermot O ‘Keeffe (6 th Dan )സെന്‍സെ ഡെര്‍മറ്റ് ഓ കീഫായിരുന്നു എക്സാമിനര്‍.വിവിധ രാജ്യക്കാരായ 30 കുട്ടികളാണ് ഗ്രേഡിങ്ങില്‍ ആകെ വിജയിച്ചത്.
ഷാനോണ്‍ , ലീമെറിക്ക് എന്നിവിടങ്ങളിലുള്ള കരാട്ടെ ക്ലബ് അംഗങ്ങളും സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
കേരളത്തിലെ ഉഴവൂര്‍ ഡോജോയില്‍ നിന്നും Sensei സുദീപ് ടി സിറിയക്കിന്റെയും Sensei പോള്‍ ജോസഫിന്റെയും ശിക്ഷണത്തില്‍ കരാട്ടെ നിരവധി വര്‍ഷങ്ങളായി കുട്ടികള്‍ക്ക് കരാട്ടേ പരിശീലനവും നല്‍കി വരുന്ന ബോബി ജോര്‍ജ് ഏതാനം വര്‍ഷം മുമ്പാണ് കോര്‍ക്കില്‍ ഷോട്ടോക്കാന്‍ കരാട്ടെ ക്ലബ് ആരംഭിച്ചത്.
2005 മുതല്‍ കോര്‍ക്കില്‍ കുടുംബസമേതം താമസിച്ചുവരുന്ന ബോബി പാലാ സ്വദേശിയാണ്.
പ്രശസ്ത ജാപ്പനീസ് കരാട്ടെ മാസ്റ്റേഴ്സ് ആയ കഗാവ, ഇഷികാവ, യമാഗുച്ചി എന്നിവരുടെ സെമിനാറുകളില്‍ ഇന്ത്യയിലും അയര്ലണ്ടിലും ബോബി പങ്കെടുത്തിട്ടുണ്ട്.kara3

Scroll To Top