Saturday May 27, 2017
Latest Updates

കോര്‍ക്കില്‍ നോമ്പുകാല ധ്യാനം സമാപിച്ചു

കോര്‍ക്കില്‍ നോമ്പുകാല ധ്യാനം സമാപിച്ചു

കോര്‍ക്ക്:കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കോര്‍ക്കില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധ്യാനത്തിന് സമാപനമായി.വില്‍ട്ടണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടത്തപ്പെട്ട ധ്യാനത്തിന് ഫാ.കുര്യന്‍ പുരമഠത്തില്‍ നേതൃത്വം നല്‍കി.
എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ധ്യാനം ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു.കോര്‍ക്കിലും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള വിശ്വാസി സമൂഹം ഒന്നടങ്കം ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ചാപ്ല്യന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവിലും കമ്മിറ്റിയംഗങ്ങളും ധ്യാന വിജയത്തിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 വാര്‍ത്ത: സിറിയക് പി ജോസ്kor dya 3kor dya 2

Scroll To Top