Saturday December 10, 2016
Latest Updates

ഉത്സവച്ഛായയില്‍ കോര്‍ക്ക് മലയാളി സമൂഹം ക്രിസ്മസ് പുതുവത്സരാഘോഷം കൊണ്ടാടി 

ഉത്സവച്ഛായയില്‍ കോര്‍ക്ക് മലയാളി സമൂഹം ക്രിസ്മസ് പുതുവത്സരാഘോഷം കൊണ്ടാടി 

കോര്‍ക്ക്: പ്രവാസി മലയാളി അസോസിയേഷന്‍ ഒരുക്കിയ ക്രിസ്തുമസ് പുതുവത്സരാഘോഷം കോര്‍ക്കിലെ മലയാളി സമൂഹത്തിനു ഒരു പുത്തന്‍ അനുഭവമായി.ടോഗോറിലെ സെന്റ് ഫിന്‍ബാര്‍സ് ഹര്‍ലിങ്ങ് ക്ല്ബ് ഹാളില്‍ വെച്ച് നടന്ന പരിപാടികള്‍ ബ്രില്ലി ഷെറിയുടെ ഈശ്വര പ്രാര്‍ഥനയോടെ തുടങ്ങി.5 മണിക്കൂര്‍ നീണ്ടു നിന്ന കലാ സന്ധ്യക്കാണ് പിന്നീട് കോര്‍ക്ക് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. 
കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചപ്പോള്‍ സദസ്സ് കയ്യടികളോടെ അവരെ പ്രോത്സാഹിപ്പിച്ചു.CK PV 10

കോര്‍ക്ക് സിറോ മലബാര്‍ സഭ ചാപ്ലെയ്ന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ ക്രിസ്തുമസ് പുതു വത്സരസന്ദേശം നല്കി.അനുഗ്രഹ സ്‌കൂള്‍ ഓഫ് ഡാന്‍സ് ടീച്ചര്‍ ശരണ്യ ജ്യോതികുമാര്‍ അവതരിപ്പിച്ച ഡാന്‍സ് ശ്രദ്ധ പിടിച്ചു പറ്റി.ജീവിത ഗന്ധിയായ പദ്യം ചൊല്ലി ആലിസ് ഏറെയ്‌റ സദസ്സിനെ യുവജനോത്സവ വേദികളുടെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. 

 

കോര്‍ക്കില്‍ ഇദം പ്രഥമമായി നടത്തപ്പെട്ട കരോള്‍ മത്സരം കാതുകള്‍ക്ക് ഇമ്പമുള്ളതും കണ്ണുകള്‍ക്ക് കുളിര്‍മ്മ പകരുന്നതുമായ ഒരു അനുഭവമായി മാറി. ആലിസ് ഏറെയ്‌റ, ഡോക്ടര്‍ മിഥുന്‍ എന്നിവര്‍ വിധി നിര്‍ണ്ണയം നടത്തിയ മത്സരത്തില്‍ കോര്‍ക്ക് പ്രവാസി നല്കിയ ഒന്നാം സമ്മാനമായ 200 യൂറോയും സ്‌പൈസ് ടൌണ്‍ സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിംഗ് ട്രോഫിയും ഏയ്ഞ്ചല്‍ വോയിസ് കരസ്ഥമാക്കി.രണ്ടാം സമ്മാനമായി കോര്‍ക്ക് പ്രവാസി നല്കിയ 100 യൂറോ , മാര്‍ത്തോമ പ്രയര്‍ ഗ്രൂപ്പ് നേടി.
കോര്‍ക്കിലെ ഗായകര്‍ അവതരിപ്പിച്ച ഗാനമേള ഇതോടൊപ്പം അരങ്ങേറി

മനോജ് കരിപ്പുറം സ്വാഗതം ആശംസിച്ചു ക്രിസ്തുമസ് പുതുവത്സര സന്ധ്യ വിജയമായി തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി ജെയിസ് ജോര്‍ജ് നന്ദി രേഖപ്പെടുത്തി.അപാച്ചേ പിസ വിവിധ സമ്മാനങ്ങള്‍ നല്കി.രുചികരമായ ഭക്ഷണം ടേസ്റ്റ് ദ ബെസ്റ്റും ശബ്ദവും വെളിച്ചവും ഫ്രെണ്ട്‌സ് ഇവന്റ് മാനേജുമെന്റും നല്കി 
വാര്‍ത്ത:റോജോ പുറപ്പന്താനംCK PV 12CK PV 5 CK PV 8CK PV 18 CK PV 14 CK PV 3 CK PV 19 CK PV13

Scroll To Top