Monday December 05, 2016
Latest Updates

കോര്‍ക്ക് പ്രവാസി അണിയിച്ചൊരുക്കുന്ന ‘CPMA കലോത്സവം-2015’

കോര്‍ക്ക് പ്രവാസി അണിയിച്ചൊരുക്കുന്ന ‘CPMA കലോത്സവം-2015’

കോര്‍ക്ക്:തുമ്പപ്പൂവും തുമ്പിതുള്ളലും ,കൊട്ടും,കുരവയും ആര്‍പ്പുവിളികളുമായ് മറ്റൊരോണം കൂടി വരവായി. ഓണാഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി കഴിവും പ്രതിഭയുമുള്ള കുരുന്നുകളെ കണ്ടെത്തുവാനും ഓണാഘോഷവേദിയില്‍ തടിച്ചു കൂടുന്ന കോര്‍ക്ക് മലയാളികളുടെ മുന്‍പില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കുവാനുമായി കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ കോര്‍ക്കിലെ കുരുന്നുകള്‍ക്കായി അവതരിപ്പിക്കൂന്ന ‘സി പി എം എ കലോത്സവം2015’ ജൂലൈ 25 ന് നടത്തപ്പെടും. 

ബിഷപ്‌സ്‌ടൌണ്‍ ജി എ എ ഹാളില്‍ വച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ പ്രസംഗം,ഡ്രോയിംഗ് ,ക്വിസ് ,ഗ്രൂപ്പ് സോങ്ങ് എന്നീയിനങ്ങളിലായാണ്  കുട്ടികള്‍ മാറ്റുരക്കുന്നത് .7 വയസില്‍ താഴെ ,7 വയസുമുതല്‍ 12 വയസു വരെ ,12വയസിനു  മുകളില്‍ എന്നീ കാറ്റഗറികളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്

 മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ആയിരിക്കും.

പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ താഴെ പറയുന്ന നമ്പരുകളില്‍ എത്രയും വേഗം ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു
വില്‍സണ്‍ :0873292412
ഹരികൃഷ്ണന്‍:0860770470
poy

Scroll To Top