Friday December 09, 2016
Latest Updates

കോര്‍ക്ക്  സിറ്റിയില്‍  സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കണമെന്ന് പ്രമുഖ ഡവലപ്പര്‍ ഓവന്‍ ഒ കല്ലഗന്‍

കോര്‍ക്ക്  സിറ്റിയില്‍  സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കണമെന്ന് പ്രമുഖ ഡവലപ്പര്‍ ഓവന്‍ ഒ കല്ലഗന്‍

കോര്‍ക്ക്: കോര്‍ക്കില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കണമെന്ന് പ്രമുഖ ഡവലപ്പര്‍ ഓവന്‍ ഒ കല്ലഗന്‍. കല്ലഗന്‍ പ്രോപ്പര്‍ട്ടിയുടെ എംഡിയാണ് ഓവന്‍. സിറ്റി കൌണ്‍സിലിനോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. പോള്‍ സ്ട്രീറ്റിലെയും നോര്‍ത്ത് മെയ്ന്‍ സ്ട്രീറ്റിലെയും ബഹുനില കാര്‍ പാര്‍ക്കിംഗ് സൗകര്യം പൊതുജനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്നാണ് ആവശ്യം. കോര്‍ക്ക് സിറ്റി സെന്ററിന്റെ ചിലഭാഗങ്ങളില്‍  അല്‍പ്പ സമയത്തെ ഷോപ്പിംഗിന് എത്തുന്നവര്‍ പോലും പാര്‍ക്കിങ്ങിന് പത്ത് യൂറോ നല്‍കേണ്ട അവസ്ഥയാണ്. 

അതിനാല്‍ ഭൂരിപക്ഷം പേരും നഗരത്തിന് പുറത്തുള്ള ഷോപ്പിംഗ് സെന്ററുകളെയാണ് ആശ്രയിക്കുന്നത്. നഗര പരിധിക്ക് പുറത്തുള്ള ഷോപ്പിംഗ് സെന്ററുകളില്‍ പാര്‍ക്കിംഗ് സൌജന്യമാണ്. കോര്‍ക്ക് നഗരത്തില്‍ പാര്‍ക്കിംഗ് സൗജന്യമാക്കിയാല്‍ ഷോപ്പിംഗ് സെന്ററിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുകയും സമ്പദ്ഘടനയ്ക്ക് അത് പ്രയോജനപ്രദമാകുമെന്നും കല്ലഗന്‍ പറഞ്ഞു. മര്‍ച്ചന്റ്‌സ് ക്വെ, പോള്‍ സ്ട്രീറ്റ്, നോര്‍ത്ത് മെയ് സ്ട്രീറ്റ് സെന്റര്‍, ഓപ്പറ ലെയ്ന്‍, മഹോന്‍ പോയിന്റ് കോമ്പ്‌ലക്‌സ് എന്നിവയുടെ ഡവലപ്പറാണ്. 

വിവാദ സൈക്കിള്‍ ലെയ്ന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് നഗരത്തില്‍ കൂടുതല്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും വ്യവസായങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

Scroll To Top