Friday December 02, 2016
Latest Updates

കോര്‍ക്കില്‍ ഇടവക തിരുനാള്‍ മെയ് 31 ന് ഞായറാഴ്ച്ച 

കോര്‍ക്കില്‍ ഇടവക തിരുനാള്‍ മെയ് 31 ന് ഞായറാഴ്ച്ച 

കോര്‍ക്ക്:കോര്‍ക്ക് സീറോ മലബാര്‍ സഭ മെയ് 31ന് പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമാശ്ലീഹായുടേയും വിശുദ്ധ അല്‍ഫോണ്‍സായുടേയും വിശുദ്ധ സെബസ്റ്റ്യാനോസിന്റേയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നു.

ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന വ്യക്തികളെ പ്രസുദേന്തി ആയി വാഴിക്കുന്ന ശുശ്രൂഷയോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് വില്‍ടണ്‍ സെന്റ് ജോസഫ് പള്ളിയില്‍വെച്ച് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് റവ ഫാ അക്വിനോ മാളിയേക്കല്‍ (വെക്‌സ് ഫോര്‍ഡ് ) മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഫാ. മാത്യു മേമന തിരുനാള്‍ സന്ദേശം നല്‍കുന്നതായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടത്തപ്പെടുന്ന പ്രദിക്ഷണത്തില്‍ റവ. ഫാ. പോള്‍ തെറ്റയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

പെരുന്നാളിനോട് അനുബന്ധിച്ച് കഴുന്ന് എടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാളിന് ശേഷം എസ്എംഎ പാരീഷ് ഹാളില്‍ വെച്ച് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൈക്കാരന്മാരായ ജിനോ ജോസഫ്, അനില്‍ വര്‍ഗീസ്, ടോണി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ തിരുന്നാളിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു. ഇടവക തിരുന്നാളില്‍ സംബന്ധിച്ച് വിശുദ്ധരോട് മാധ്യസ്ഥം അപേക്ഷിച്ചു സ്വര്‍ഗീയവരങ്ങള്‍ പ്രാപിക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നതായി ചാപ്ല്യന്‍ ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ അറിയിച്ചു.

റിപ്പോര്‍ട്ട് സിറിയക് പി ജോസ്

NOTICE

Scroll To Top