Friday December 02, 2016
Latest Updates

കോര്‍ക്കില്‍ വില്‍ട്ടന്‍ ബോയ്‌സിന്റെ വിജയത്തേരോട്ടം വീണ്ടും …

കോര്‍ക്കില്‍ വില്‍ട്ടന്‍ ബോയ്‌സിന്റെ വിജയത്തേരോട്ടം വീണ്ടും …

കോര്‍ക്ക് : കോര്‍ക്ക് പ്രവാസി മലയാളി അസ്സോസിയഷനും വേള്‍ഡ് മലയാളി കൌണ്‌സിലും സംയുക്തമായി കൊണ്ടാടിയ ഓണാഘോഷം 2015 ലെ വടം വലി മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടിയ റെയിന്‍ബോ ,ഒയാസിസ് ,സിറ്റി സെന്റെര്‍ എന്നീ ടീമുകളെ പരിശീലന മികവുകൊണ്ടും കായിക ബലം കൊണ്ടും മിടുക്ക് കാണിച്ച വില്‍ട്ടന്‍ ബോയ്‌സ് അടിയറവു പറയിച്ചു

വില്‍സണ്‍ നയിച്ച വില്‍ട്ടന്‍ ബോയ്‌സില്‍ സോജി സ്‌കറിയ,അഞ്ചു ജോര്‍ജ്, എബി തോമസ് ,റോജോ പുറപ്പന്താനം ,സുരേഷ് കൃഷ്ണന്‍,ഡിനോ ജോര്‍ജ് എന്നീ കരുത്തന്മാര്‍ അണിനിരന്നു.ഇതോടെ കോര്‍ക്കില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി ഒന്നാം സമ്മാനം നേടുന്ന ആദ്യത്തെ ടീം എന്ന റെക്കോര്‍ഡും വില്ട്ടന്‍ ബോയ്‌സ് സ്വന്തമാക്കി.ccc

രാവിലെ 9 മണിയോടുകൂടി മനോജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വ്യത്യസ്തങ്ങളായ കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു .തുടര്‍ന്ന് ആന്റു മിഡില്‍റ്റണ്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയുടെ സ്വാദു കേരളത്തനിമ വിളിച്ചോതി .

ചരിത്ര പുരാണ കഥകളിലൂടെയും കവിതകളിലൂടെയും കേരളവും ഓണാഘോഷവും കുട്ടികള്‍ സ്റ്റേജില്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ കാണികള്‍ക്ക് അത് മറക്കാനാവാത്ത ഒരു അനുഭവമായി.മോഹിനിയാട്ടം,മാര്‍ഗം കളി വിവിധങ്ങളായ ഡാന്‍സുകള്‍ എന്നിവ ഹൃദ്യമായി.വില്‍ട്ടണ്‍ ബോയ്‌സിന്റെ കാലന്റെ കൊലമാസ് ഏവരെയും രസിപ്പിച്ചു.വളരെ തന്മയതതോടുകൂടി പരിപാടിയുടെ ആങ്കറിംഗ് നിര്‍വഹിച്ച സാജാന്‍ ചെറിയാന്‍,കിരണ്‍ ഷാജു ,ബെനെറ്റ് ഹാരി എന്നിവര്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി . 

ഓണാഘോഘോഷത്തിലേക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്‌പോന്‍സര്‍ ചെയ്ത വിസ കെയര്‍ ഡബ്ലിന്‍ ,എബി ടാക്‌സി ,ആല്‍ ഡി അയര്‍ലണ്ട് ,ഡില്ലന്‌സ് സ്‌പൈസ് ടൌണ്‍,സൈക്ക കാഷ് ആന്‍ഡ് ക്യാരി ,അപ്പാച്ചെ പിസ്സ ,ഓസ്‌കാര്‍ ട്രാവല്‌സ് എന്നിവരോടും ,പരിപാടിയില്‍ പങ്കെടുക്കുകയും അതിനോട് സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു .

RELATED NEWS

ഒരുമയുടെ ആവേശകൊടുമുടിയില്‍ കോര്‍ക്ക് മലയാളികള്‍ ഓണം കൊണ്ടാടി 

http://irishmalayali.com/cork-onam-celebration-news/

wil gwil hwil iwil ewil bwil a


Scroll To Top