Saturday December 03, 2016
Latest Updates

കോര്‍ക്കില്‍ സംയുക്ത ഓണാഘോഷം,ഒത്തൊരുമയുടെ ഉത്സവം ഇന്ന്

കോര്‍ക്കില്‍ സംയുക്ത ഓണാഘോഷം,ഒത്തൊരുമയുടെ ഉത്സവം ഇന്ന്

കോര്‍ക്ക്:വേള്‍ഡ് മലയാളീ കൌണ്‍സിലും,കോര്‍ക്ക് പ്രവാസി അസോസിയേഷനും ചേര്‍ന്നൊരുക്കുന്ന ഓണ വിരുന്നിന് കോര്‍ക്ക് ഒരുങ്ങി.കോര്‍ക്കിലെ മലയാളിസമൂഹം തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഒത്തൊരുമിച്ചുനടത്തുന്ന ഓണോത്സവത്തിന് ആവേശപൂര്‍വ്വമായ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 29 ന് ശനിയാഴ്ച്ച ടോഗര്‍ ഫിന്ബാര്‍ ഹര്‍ലിംഗ്& ഫുട്‌ബോള്‍ ക്ലബ്ബില്‍ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഇത്തവണ ഓണത്തിന് തികച്ചും വ്യത്യസ്ഥമായ കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.വിസ കെയര്‍ ഗ്ലോബല്‍ നല്കുന്ന കാഷ് അവാര്‍ഡും,എബി ടാക്‌സി സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ് ട്രോഫിയും വടംവലിക്ക് വാശി കൂട്ടുമെന്ന് നിസ്സംശയം പ്രതീക്ഷിക്കാം. 

കുരുന്നുകളുടെയും മുതിര്‍ന്നവരുടെയും കലാകായികമേളകളും പരിപാടികളുടെ മാറ്റ് കൂട്ടും.ഡിലന്‍ സ്‌പൈസസ്, അപ്പാച്ചെ പിസ്സാ,ഓസ്‌കാര്‍ ട്രാവല്‍സ്,സയ്ക്ക കാഷ്& കാരി, അയൂബ് ഡ്രംസ്ടിക്ക് ബാല്ലിന്‍കോളിഗ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 
വാര്‍ത്ത:ഹാരി തോമസ്

Scroll To Top