Sunday December 11, 2016
Latest Updates

കോര്‍ക്കില്‍ ‘ഒരുമയുടെ ഓണം’ :ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

കോര്‍ക്കില്‍ ‘ഒരുമയുടെ ഓണം’ :ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

കോര്‍ക്ക് : വേള്‍ഡു മലയാളി കൗണ്‍സില്‍ കോര്‍ക്കും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്തമായി കോര്‍ക്കില്‍ അണിയിച്ചൊരുക്കുന്ന ഒരുമയുടെ ഓണാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ടോഗറിലുള്ള സെന്റ് ഫിന്‍ബോര്‍ ഹര്‍ലിംഗ് ഹാളില്‍ സെപ്റ്റംബര്‍ 17 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നീളുന്ന വര്‍ണാഭമായ പരിപാടികളാണ് ഓണാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈവിധ്യവമാര്‍ന്നമത്സരങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.കോര്‍ക്കില്‍ നിന്നുള്ള 5 ടീമുകള്‍ക്കൊപ്പം ഡബ്ലിനില്‍ നിന്നുള്ള ടീമും കൂടി അണിനിരക്കുമ്പോള്‍ വടംവലി മത്സരവും ആവേശോജ്വലമാകുമെന്നുറപ്പാണ്.ഡബ്ലിനിലെ റോയല്‍ കാറ്റേഴ്സാണ് വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പുന്നത്.

കോര്‍ക്കിലെ അറുപതോളം വരുന്ന കുരുന്നുകള്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്തേതര ദൃശ്യാവതരണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

എല്ലാ മലയാളി സുഹൃത്തുക്കളെയും ഓണാഘോഷത്തിലേക്ക് ക്ഷണിക്കുന്നതായും ,ഇനിയും പാസുകള്‍ വാങ്ങാത്തവര്‍ സെപ്റ്റംബര്‍ 12ന് മുമ്പായി പാസുകള്‍ വാങ്ങി പ്രാതിനിധ്യം ഉറപ്പിക്കേണ്ടതാണെന്നും സംഘാടക സമിതി അറിയിച്ചു.

വാര്‍ത്ത:ഹാരി തോമസ് (പിആര്‍ഓ&മീഡിയ)ഡബ്‌ള്യൂ എം സി(കോര്‍ക്ക്)(0879769468)

Scroll To Top