Tuesday May 23, 2017
Latest Updates

ഐക്യ കാഹളം മുഴക്കി കോര്‍ക്കില്‍ ഒരുമയുടെ ഓണം വീണ്ടും,ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം ആഘോഷത്തിന് ലഹരി പകരും 

ഐക്യ കാഹളം മുഴക്കി കോര്‍ക്കില്‍ ഒരുമയുടെ ഓണം വീണ്ടും,ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം ആഘോഷത്തിന് ലഹരി പകരും 

കോര്‍ക്ക് : തുമ്പപ്പൂവിന്റെയും തുമ്പി തുള്ളലിന്റെയും ഈ പൊന്നിന്‍ ചിങ്ങ മാസത്തില്‍ മാവേലി മന്നനെ വരവേല്‍ക്കാന്‍ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും വേള്‍ഡ് മലയാളി അസോസിയേഷനും ഒരുമിച്ചു അണിയിച്ചൊരുക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ഓഗസ്റ്റ്  29 നു രാവിലെ 9 മണിക്ക് ടോഗര്‍ സെന്റ് ഫിന്ബാര്‍ ഹര്‍ലിംഗ് ആന്‍ഡ് ഫുട്‌ബോള്‍ ക്ലബ് ഹാളില്‍ ആഘോഷങ്ങള്‍ക്ക് തിരി തെളിയും തുടര്‍ന്ന് .കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുംപുരുഷന്മാര്‍ക്കുമുള്ള വിവിധയിനം മത്സരങ്ങള്‍ നടത്തപ്പെടും 

ഏവര്‍ക്കും ആവേശം പകരാനായി അയര്‍ലണ്ടിന്റെ വിവിധ ഭാഗത്തുനിന്നും എത്തുന്ന ചുണക്കുട്ടന്മാര്‍ മാറ്റുരക്കുന്ന ഓള്‍ അയര്‍ലണ്ട് വടം വലി മത്സരം ഉണ്ടായിരിക്കുന്നതാണ്.ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 

വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം കോര്‍ക്കിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍,നാടകം എന്നിവ നടത്തപ്പെടും
പരിപാടിയിലുടനീളം അയര്‍ലണ്ടിലെ പ്രമുഖരായ ഓസ്‌കാര്‍ ട്രാവല്‍സ് ,അപ്പാച്ചെ പിസാ,ഡില്ലന്‌സ് സ്‌പൈസ് ടൌണ്‍ എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. 
.
ഓണാഘോഷപരിപാടികള്‍ക്കുള്ള പ്രവേശന പാസ്സുകള്‍ ആവശ്യമുള്ളവര്‍ വില്‍സണ്‍ വര്‍ഗീസ് , ഷാജു കുര്യന്‍ എന്നിവരുമായി ഓഗസ്റ്റ്  25 നു മുന്‍പായി ബന്ധപ്പെടുക  ഓഗസ്റ്റ് 25 നു ശേഷം പാസ്സുകള്‍ ലഭിക്കുന്നതല്ല.ഡില്ലന്‍സ് സ്‌പൈസ് ടൌണ്‍ മലയാളി സൂപ്പര്‍ മാര്‍ക്കറ്റിലും പാസ്സുകള്‍ ലഭ്യമാണ്.

മാവേലി മന്നനെ വരവേല്‍ക്കുവാനും ആഘോഷ പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കുവാനും അയര്‍ലണ്ടിലുള്ള ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു
വാര്‍ത്ത :റോജോ പുറപ്പന്താനം 

Scroll To Top