Sunday December 11, 2016
Latest Updates

കോര്‍ക്കില്‍ ഒരുമയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

കോര്‍ക്കില്‍  ഒരുമയുടെ  ഓണാഘോഷം പ്രൗഢഗംഭീരമായി

കോര്‍ക്ക്:കോര്‍ക്ക്: കോര്‍ക്കില്‍ വേള്‍ഡ് മലയാളി കൌണ്‍സിലും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ഒരുമയുടെ ഓണം’2016 പ്രൗഢഗംഭീരമായി.

കോര്‍ക്ക് ടോഗര്‍ ഹര്‍ലിംഗ് ഫുട്ബോള്‍ ആന്‍ഡ് ഹാര്‍ലിങ് ക്ളബില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പൂവും പൂവിളികളുമായി സ്മിതാ രാജന്റെ നേതൃത്വത്തില്‍ അത്തപ്പൂക്കളമിട്ടു തുടങ്ങിയ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ കോര്‍ക്ക് മലയാളി സമൂഹം ഒന്നാകെ എത്തിയിരുന്നു.

വിവിധ കലാ-കായിക പരിപാടികള്‍ ഓണാഘോഷത്തെ വര്‍ണ്ണാഭമാക്കി.തുടര്‍ന്ന് നടന്ന വാശിയേറിയ വടംവലി മത്സരത്തില്‍ പുതു താരങ്ങളുമായെത്തിയ വില്‍ട്ടന്‍ ഈഗിള്‍സ്,ഹാട്രിക് വിജയം തേടിയെത്തിയ കരുത്തന്‍മാരായ വില്‍ട്ടന്‍ ബോയ്‌സിനെ അട്ടിമറിച്ചു.

റോയല്‍ കാറ്റേഴ്‌സ് ഒരുക്കിയ ഓണസദ്യ,നൃത്ത നൃത്യങ്ങള്‍,എന്നിവ ഓണ പരിപാടികള്‍ക്ക് കൊഴുപ്പേകി.

ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ മികച്ച വിജയം നേടിയ മെല്‍വിന്‍ സണ്ണി,ആഞ്ചല ജോണ്‍സണ്‍ശ്രീലക്ഷ്മി ശെല്‍വരാജ് എന്നിവര്‍ക്ക് ഫാ.പോള്‍ തെറ്റയില്‍ മൊമെന്റോ നല്‍കി ആദരിച്ചു.മൈക്കിള്‍ മര്‍ഫി ആശംസ സന്ദേശം നല്‍കി.സിപി എം എ പ്രസിഡണ്ട് സാജന്‍ ചെറിയാന്‍ സ്വാഗതവും,ഡബ്‌ള്യൂ എം സി വൈസ് ചെയര്മാന്‍ ജെയ്സണ്‍ ജോസഫ് നന്ദിയും പറഞ്ഞു.കിരണ്‍ ഷാജുവായിരുന്നു ഓണാഘോഷ[പരിപാടിയുടെ ആങ്കര്‍.

ആന്റണി,ടിയ,ഹരീഷ്,സോനാ,ഷാറണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയോടെ ഓണാഘോഷപരിപാടികള്‍ക്ക് പര്യവസാനമായി.
ഹാരി തോമസ്
പി ആര്‍ ഓ/മീഡിയ(ഡബ്‌ള്യൂ എം സി,കോര്‍ക്ക്)

on-cr2aao2 aao3 aao4

Scroll To Top