Wednesday December 07, 2016
Latest Updates

ഒരുമയുടെ ആവേശകൊടുമുടിയില്‍ കോര്‍ക്ക് മലയാളികള്‍ ഓണം കൊണ്ടാടി 

ഒരുമയുടെ ആവേശകൊടുമുടിയില്‍ കോര്‍ക്ക് മലയാളികള്‍ ഓണം കൊണ്ടാടി 

കോര്‍ക്ക്:ഒരുമയുടെ ആവേശകൊടുമുടിയില്‍ കൊട്ടും കുരവയും, പുലികളിയും, ചെണ്ടവാദ്യങ്ങളുമായി കോര്‍ക്ക് മലയാളികള്‍ ആഹ്‌ളാദപൂര്‍വ്വം തിരുവോണം ആഘോഷമാക്കി.വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ക്ക്,കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ എന്നി സംഘടനകളോടൊപ്പം കോര്‍ക്കിലെ എല്ലാ മലയാളികളും ഒന്ന് ചേര്‍ന്നപ്പോള്‍ മറ്റു ഭാഷസംസാരിക്കുന്ന ഇന്ത്യക്കാരും, ഐറിഷ്‌കാരും ആ സൌഹൃദകൂട്ടായ്മയോടൊപ്പം ചേര്‍ന്ന് തിരുവോണം കൊണ്ടാടി.CORR 1

അത്തപ്പൂക്കളമിട്ട് ഓണപ്പാട്ടിന്റെ ഈണങ്ങള്‍ക്കൊപ്പം ഓണത്തിന്റെ വേഷഭൂഷാദികളോടെ ചുവടുവെച്ച മലയാളി മങ്കമാര്‍ മാവേലി തമ്പുരാനെ വരവേറ്റു. തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ ഇവിടെ ജനിച്ചുവളര്‍ന്ന പുതുതലമുറയ്ക്കും,നാട്ടില്‍ നിന്നുപഠനത്തിനു എത്തിയ വിദ്യാര്‍ഥികള്‍ക്കും ഗൃഹാതുരുത്വമേറിയ മറക്കാനാവാത്ത പുതിയൊരനുഭവമായി മാറി. 

വിവിധയിനം കായിക മത്സരങ്ങളോടെ രാവിലെ ഒന്‍പതുമണിയോടെ പരിപാടികള്‍ക്ക്തുടക്കമായി.വാശിയേറിയ വടംവലി മത്സരം എല്ലാവരെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍നിര്‍ത്തി.പരശുരാമന്‍ മഴു എറിഞ്ഞു കേരളം ഉത്ഭവിച്ചതും,മഹാവിഷ്ണു വാമനനായി മഹാബലിയെ പാതാളത്തില്‍ താഴ്ത്തുന്നതുമടക്കമുള്ള അവതരണം,വ്യത്യസ്തമായ കലാവിരുന്ന് ഏവരുടെയും പ്രശംസയും കൈയ്യടിയുംനേടി. 

മനസില്‍ സ്‌നേഹത്തിന്റെ കുളിര്‍മ്മയും,സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണം ആടിപ്പാടിയും,പൂക്കളം തീര്‍ത്തുo, ഒന്നിച്ചിരുന്നു സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നതുവരെ മനസില്‍ സൂക്ഷിയ്ക്കാനുള്ള നനുത്ത ഓര്‍മ്മകളുമായാണ് പങ്കെടുത്തവര്‍ പിരിഞ്ഞത്.

വാര്‍ത്ത:ഹാരി തോമസ്

RELATED NEWS

കോര്‍ക്കില്‍ വില്‍ട്ടന്‍ ബോയ്‌സിന്റെ വിജയത്തേരോട്ടം വീണ്ടും …

http://irishmalayali.com/cork-onam-parts-2/

CORR3CORR 5CORR2

CORR 6CORR 7

COOR 8
cor 2


cor 3

cor 4

Scroll To Top