Tuesday December 06, 2016
Latest Updates

കോര്‍ക്കില്‍ ഉത്സവമേളം’ സെപ്റ്റംബര്‍ 17ന്,ഒരുമയുടെ താളമേളമൊരുക്കാന്‍ കോര്‍ക്ക് മലയാളികള്‍

കോര്‍ക്കില്‍ ഉത്സവമേളം’ സെപ്റ്റംബര്‍ 17ന്,ഒരുമയുടെ താളമേളമൊരുക്കാന്‍ കോര്‍ക്ക് മലയാളികള്‍

കോര്‍ക്ക്:കോര്‍ക്ക് പ്രവാസി മലയാളി അസ്സോസിയേഷനും , വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്കും സംയുക്തമായി അണിയിച്ചൊരുക്കുന്ന ‘ കോര്‍ക്ക് ഉത്സവമേളം 2016 ‘ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സംഘടിപ്പിക്കുന്നു.

സ്‌നേഹത്തിന്റ്‌റെയും, സാഹോദര്യത്തിന്റെയും, ഒരുമയുടെയും പ്രതീകമായ ഓണം, ഡബ്ലു എം സി കോര്‍ക്കും ,സി പി എം എയും വിവിധ പരിപാടികളോടെ അവതരിപ്പിക്കുന്നു . ‘ഒരുമ ഉണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം ‘ എന്ന പഴഞ്ചൊല്ലിന്‍ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വളരെ വിപുലമായ പരിപാടികളാണ് അരങ്ങേറുകയെന്ന് സംഘാടകര്‍ അറിയിച്ചു .

2016സെപ്റ്റംബര്‍ പതിനേഴാം തീയ്യതി ടോഘര്‍, സെന്റ്. ഫിന്‍ബാര്‍ ഹര്‍ലിങ് ക്ലബ് ഹാളില്‍വെച്ചാണ് ഉത്സവമേളത്തിനു തിരിതെളിയുന്നത്.

രാവിലെ ഒമ്പതു മണി മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന സ്‌പോര്‍ട്‌സും, ഗെയിംസോടു കൂടി തുടങ്ങുന്ന പരിപാടി അയര്‍ലണ്ടിലെ ശക്തരായ ടീമുകള്‍ മത്സരിക്കുന്ന വടംവലിയോടുകൂടി ഉച്ചസ്ഥായിലെത്തുകയും ചെയ്യും.തുടര്‍ന്നു ഇരുപത്തിമൂന്നു ഇനങ്ങളോടുകൂടിയ വിഭവസമൃദ്ധമായ സദ്യ തൂശനിലയില്‍ വിളമ്പുമ്പോള്‍ ഓരോ മലയാളിയുടെയും ഗൃഹാതുരത്വത്തിന്റെ ഓര്‍മയിലേക്ക് കൂട്ടിക്കൊണ്ടുപോകും.

ഉച്ചകഴിഞ്ഞു മലയാളിമങ്കമാര്‍ അവതരിപ്പിക്കുന്ന തിരുവാതിരയോടുകൂടെ സ്റ്റേജ് പ്രോഗ്രാമിനു തിരിതെളിയും.തുടര്‍ന്നു കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ നൃത്ത്യ നൃത്യങ്ങള്‍ രംഗവേദിയില്‍ അരങ്ങേറും.

കലാപരിപാടിയിലും വടംവലി മത്സരത്തിനും പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് പതിനഞ്ചിനു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പരുകള്‍:
ഷാജു:0873205335
സാജന്‍:0870556227
വാര്‍ത്ത:ഹാരി തോമസ് 

Scroll To Top