Sunday December 04, 2016
Latest Updates

റഫറണ്ടം:അഭിപ്രായം പറയാന്‍ ആള്‍ക്കാര്‍ കൂടുന്നു,കോര്‍ക്കിലെ ‘ജ്യോതിഷി’പറഞ്ഞത് കേള്‍ക്കാം 

റഫറണ്ടം:അഭിപ്രായം പറയാന്‍ ആള്‍ക്കാര്‍ കൂടുന്നു,കോര്‍ക്കിലെ ‘ജ്യോതിഷി’പറഞ്ഞത് കേള്‍ക്കാം 

ഡബ്ലിന്‍:സ്വവര്‍ഗ വിവാഹത്തെ സംബന്ധിച്ച റഫറണ്ടം പരാജയപ്പെട്ടത് മുതല്‍ ആരോപണങ്ങളും അഭിപ്രായങ്ങളുമായി നോ പക്ഷം ന്യായം പറയുന്നത് എങ്ങും കേള്‍ക്കാം.യെസ് പക്ഷത്തിന്റെ വിജയം ഉറപ്പിക്കാന്‍ സഹായിച്ച ചില മത നേതാക്കള്‍ അടക്കം റഫറണ്ടം കഴിഞ്ഞപ്പോള്‍ നോ പക്ഷത്തിന് വേണ്ടി രംഗത്ത് വരുന്നുണ്ട്.പശുവും ചത്തു മോരിലെ പുളിയും പോയി എന്ന് പറഞ്ഞത് പോലെ ഇനി റഫറണ്ടത്തെ കുറിച്ചു പറയുന്നത് തന്നെ ആവശ്യമില്ലാത്ത കാര്യമാണെന്നാണ് യെസ് പക്ഷക്കാര്‍ അഭിപ്രായപ്പെടുന്നത്.

ഹിതപരിശോധന വിജയിച്ചതു കാരണം ആയിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുമെന്നു പറഞ്ഞു രംഗത്തെത്തിയ കോര്‍ക്കിലെ ഒരു ‘ജ്യോതിഷി’യായിരുന്നു ഇന്നലെ നോ പക്ഷക്കാരിലെ ഒരു താരം..കോര്‍ക്കിലെ 96എഫ് എം ഒപീനിയന്‍ ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ഒരാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്, ജിം എന്നാണ് ഇയാളുടെ പേര്.

ഹിതപരിശോധന ദൈവത്തിന്റെ ഒരു പരീക്ഷണമായിരുന്നെന്നും ഇതില്‍ അയര്‍ലണ്ടുകാര്‍ പരാജയപെട്ടുവെന്നും ജിം പറയുന്നു. വിജയം ജനങ്ങളുടെ വിജയമല്ല, സാത്താന്റെ വിജയമാണ്. ദൈവത്തെ ധിക്കരിച്ച യുവാക്കള്‍ സാത്താനു നല്‍കിയ വിജയം.തങ്ങള്‍ ദൈവത്തിന് കീഴ്‌പ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ കാണിക്കുവാനുള്ള സുവര്‍ണാവസരമാണ് അയര്‍ലണ്ടുകാര്‍ നഷ്ടപ്പെടുത്തിയത് ഇതിന് ദൈവ ശിക്ഷ ലഭിക്കും. ഇങ്ങനെ പോകുന്നു ജിമ്മിന്റെ വാദങ്ങള്‍.

വലിയൊരു ഉല്‍ക്ക ആകാശത്തു നിന്നും രാജ്യത്തെ ലക്ഷ്യമാക്കി പാഞ്ഞടുത്തു കൊണ്ടിരിക്കുകയാണ്. ഇത് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തോടെ തന്നെ ഭൂമിയില്‍ പതിക്കും. സര്‍ക്കാറിന് ഇതേകുറിച്ച് വിവരമുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാവാതിരിക്കാന്‍ വിവരം പുറത്തു വിടാത്താതാണെന്നും ഇയാള്‍ പറയുന്നു. 40മില്യണ്‍ ആള്‍ക്കാരെങ്കിലും മരണപ്പെടുന്ന ഒരു ദുരന്തം സമാഗതമാകുമെന്നാണ് ഇയാള്‍ പ്രവചിക്കുന്നത്.ദൈവശിക്ഷ ഒഴിവാക്കുന്നതിനായുള്ള സുവര്‍ണാവസരം അയര്‍ലണ്ട് നഷ്ടപ്പെടുത്തിയതായും ഇയാള്‍ പരിതപിച്ചു.
ഇനിയുള്ള ദിവസങ്ങളിലും മീഡിയാക്കാര്‍ ഇത്തരം ആള്‍ക്കാരെ തേടി ചെല്ലും എന്നുറപ്പാണ്.കാരണം നേടിയ വിജയത്തെ അരക്കിട്ടുറപ്പിക്കാന്‍ നോ പക്ഷക്കാരെല്ലാം ഇത്തരക്കാരാണ് എന്ന് വരുത്തി തീര്‍ക്കാര്‍ കൂടി ഉള്ള ശ്രമത്തിലാണ് അവര്‍.യെസ് കാമ്പയിനെ ഏറ്റവും അധികം സഹായിച്ചത് മീഡിയകള്‍ തന്നെയാണ്.
എന്തായാലും .കോര്‍ക്കിലെ 96എഫ് എം ജിമ്മുമായി നടത്തിയ അഭിമുഖം താഴെ കേള്‍ക്കാം 

Scroll To Top