Saturday June 24, 2017
Latest Updates

നിര്‍ദിഷ്ട കോര്‍ക്ക് -ലിമറിക്ക് മോട്ടോര്‍ വേ റൂട്ട് മാറ്റം വിവാദത്തില്‍

നിര്‍ദിഷ്ട കോര്‍ക്ക് -ലിമറിക്ക് മോട്ടോര്‍ വേ റൂട്ട് മാറ്റം വിവാദത്തില്‍

ഡബ്ലിന്‍:കോര്‍ക്ക് -ലിമറിക്ക് മോട്ടോര്‍വേ ടിപ്പററി വഴി മാറ്റി വിടാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തില്‍.കോര്‍ക്ക് കൗണ്ടി എക്സിക്യൂട്ടീവ് ജീവനക്കാര്‍ ഇതിനെതിരെ രംഗത്തുവന്നു.

നിര്‍ദിഷ്ട കോര്‍ക്ക് -ലിമെറിക് മോട്ടോര്‍ വേ റൂട്ടുമാറ്റുന്നത് നോര്‍ത്ത് കോര്‍ക്ക് ,കെറി,വെസ്റ്റ് ലിമെറിക്ക് അടക്കമുള്ള പ്രദേശങ്ങളുടെ സാമ്പത്തികതകര്‍ച്ചയ്ക്ക് വഴിമരുന്നിടുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

സൗത്ത് ടിപ്പററി വഴി കാഹിര്‍-ലിമെറിക് മോട്ടോര്‍വേയെകുറിച്ചു ചില ചര്‍ച്ചകളും ആലോചനകളും നടക്കുന്നതായാണ് റിപോര്‍ടുകള്‍ പുറത്തുവരുന്നത്.മാല്ലോ,ചാര്‍ലെവില്ലേ തുടങ്ങിയ പട്ടണങ്ങളിലൂടെയുള്ളതിനേക്കാള്‍ സാമ്പത്തികമായി സൗകര്യ പ്രദമാണെന്നും സൂചനയുണ്ട്.ഏതായാലും ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ഹൈവേ റൂട്ടുമാറ്റുന്നത് ഒട്ടേറെ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിതെളിക്കുമെന്നാണ് സൂചന.കോര്‍ക്കിന് സമീപമുള്ള ബ്‌ളാര്‍ണിയില്‍ നിന്നും ലീമെറിക്കിന് സമീപമുള്ള അറ്റിഫ്‌ലിന്‍ വരെയുള്ള പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് 45 മിനുട്ട് കൊണ്ട് യാത്രചെയ്‌തെത്താവുന്ന റോഡായി മോട്ടോര്‍വേ പുനര്‍ക്രമീകരിക്കാനാണ് നിര്‍ദേശം ഉണ്ടായത്.

Scroll To Top