Saturday December 10, 2016
Latest Updates

കോര്‍ക്ക് ക്‌നാനായ കാത്തോലിക് അസോസിയേഷനു പുതിയ ഭാരവാഹികള്‍ :സാബു കുര്യന്‍ പുതിയ പ്രസിഡണ്ട് 

കോര്‍ക്ക് ക്‌നാനായ കാത്തോലിക് അസോസിയേഷനു പുതിയ ഭാരവാഹികള്‍ :സാബു കുര്യന്‍ പുതിയ പ്രസിഡണ്ട് 

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ എട്ടാമത് വാര്‍ഷീക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സാബു കുര്യന്‍ കണ്ടത്തില്‍ (കൈപ്പുഴ)പ്രസിഡണ്ടായും,ഷാജു കുര്യാക്കോസ് പുളിംതോട്ടിയില്‍(ഉഴവൂര്‍)ജനറല്‍ സെക്രട്ടറിയായും, ജോമോന്‍ എം. യൂ. മറ്റത്തില്‍ (മള്ളൂശ്ശേരി) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് ശ്രീ ഫിലിപ്പ് ജോസഫ് മാളിയേക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഷാജു കുര്യാക്കോസ് പുളിംതോട്ടിയില്‍ വാര്‍ഷീക റിപ്പോര്‍ട്ടും ,തോമസ് മാത്യു കരുനാട്ടു വാര്‍ഷീക കണക്കും അവതരിപ്പിച്ചു.പൂജാ അഞ്ചു പച്ചികര സ്വാഗതം പറഞ്ഞു. 

സാലി ജെയിംസ് ഒഴുകയിലിനെ (പുന്നത്തറ) ജോയിന്റ് സെക്രട്ടറിയായും, ജോസ്.പി. കുര്യന്‍ പാണ്ടവത്ത് (ഏറ്റുമാനൂര്‍) അഞ്ചു ജോര്‍ജ് പച്ചീകര (ചുങ്കം)ഫിലിപ്പ് ജോസഫ് മാളിയേക്കല്‍ (നീണ്ടൂര്‍)തോമസ് ചാക്കോ ഫേനക്കര കളപുരക്കല്‍ (കോതനല്ലൂര്‍) തോമസ് മാത്യു കരുനാട്ട്( പുന്നത്തറ) എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. 

കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് ക്‌നാനായ തനിമയും ഒരുമയും കാത്തുസൂക്ഷിക്കുന്ന കോര്‍ക്കിലെ ക്‌നാനായ കാത്തലിക് അസ്സോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ നിയുക്ത പ്രസിഡണ്ട് സാബു കുര്യന്‍ തന്റെ പ്രസംഗത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതുര്‍ന്നവരുടെയും കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

വാര്‍ത്ത:രാജന്‍ വി 

Scroll To Top