Sunday December 04, 2016
Latest Updates

കോര്‍ക്കില്‍ കേരള പിറവി-ശിശുദിന ആഘോഷങ്ങള്‍ ‘കേരള ഫീയെസ്റ്റ’ നവംബര്‍ 14 ന് 

കോര്‍ക്കില്‍ കേരള പിറവി-ശിശുദിന ആഘോഷങ്ങള്‍ ‘കേരള ഫീയെസ്റ്റ’ നവംബര്‍ 14 ന് 

കോര്‍ക്ക് :വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്ക് ഒരുക്കുന്ന ‘കേരള ഫീയെസ്റ്റ’ കേരള പിറവിയും ശിശുദിനാഘോഷം പരിപാടികളും നവംബര്‍ പതിനാലാം തീയ്യതി വില്‍ട്ടന്‍ ജി .എ .എ ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിമുതല്‍ ആഘോഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തികച്ചും വ്യത്യസ്ഥങ്ങളായ ഗെയിമുകളും കേരളപിറവി ശിശുദിന ആഘോഷങ്ങളെ വര്‍ണ്ണാഭമാക്കും.താഴെ പറയുന്ന വിവിധ മത്സരങ്ങള്‍ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ആര്‍ട്ട് കോമ്പറ്റീഷന്‍
കളറിംഗ് (സബ് ജൂണിയര്‍,വയസ് 4-6 മാത്രം) 
കളറിംഗ് വയസ് (ജൂനിയര്‍,വയസ് 7-12 ) തരുന്ന പടം വരച്ചു കളര്‍ ചെയ്യുക
തീം ബെയ്‌സിഡ് വരയല്‍(സീനിയര്‍ : (വയസ് 13-16 ) 
ചെസ്സ്  (18 വയസ്സിനു താഴെ) 
ഏക്‌സ്‌ടേമ്പൊര്‍(സ്‌പോണ്‍ണ്ടേനിയസ് സ്പീച്ച് കോമ്പറ്റീഷന്‍) (ജൂനിയര്‍ & സീനിയര്‍ വിഭാഗങ്ങള്‍ക്ക്)(അഞ്ചു മിനിട്ട് മുന്‍പേ വിഷയം നല്‍കുന്നതാണ്)
ക്വിസ്സ് : ഒരു ജൂനിയറും ഒരു സീനിയറും അടങ്ങിയ ഒരു ടീം വീതം. നവംബര്‍ പത്തിനു മുന്‍പേ ടീം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്വിസ്സ് സബ്ജക്റ്റ് നവംബര്‍ പത്തിനു നല്‍കുന്നതാണ്.
 ബെസ്റ്റ് ഓഫ് കേരള ഫീയെസ്റ്റ്:സൂപ്പര്‍ സീനിയര്‍ : (വയസ് 1625) മള്‍ട്ടി ടാലന്റ്റഡ് പേര്‍സണ്‍( വ്യത്യസ്ഥങ്ങളായ കഴിവുകള്‍ പ്രകടമാകാനുള്ള അവസരം)
മുകളില്‍ കൊടുത്തിരിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരത്തെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പര്‍ /വ്യക്തികളെ നവംബര്‍ പത്തിനു മുമ്പേ അറിയിക്കുക.
ഷാജു കുര്യന്‍ : 0873205335 
ലേഖ മേനോന്‍ : 0863685070 
ജൂനിയര്‍,സീനിയര്‍ സെര്‍റ്റ് ഉന്നത വിജയം വരിച്ച കുട്ടികളെ മോമെന്‌ടോ നല്കി ആദരിക്കും.ആഘോഷ പരിപാടികളോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഗാനമേളയും ഉണ്ടായിരിക്കും
വാര്‍ത്ത : ഹാരി തോമസ്

Scroll To Top