Saturday December 10, 2016
Latest Updates

അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയ്ക്ക് കോര്‍ക്കില്‍ ഊഷ്മളമായ സ്വീകരണം നല്‍കി 

അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയ്ക്ക് കോര്‍ക്കില്‍ ഊഷ്മളമായ സ്വീകരണം നല്‍കി 

കോര്‍ക്ക് :കോര്‍ക്കിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബിറ്റ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ കോര്‍ക്കില്‍ സന്ദര്‍ശനത്തിയ ഇടവക മെത്രാപോലീത്ത അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.ട്രസ്റ്റി സജി പി ജോര്‍ജ് , വനിതാസമാജം സെക്രട്ടറി ബിന്ദു പോള്‍ എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്‍കി അഭിവന്ദ്യ തിരുമേനിയെ സ്വീകരിച്ചു.

സന്ധ്യാ പ്രാര്‍ഥനയ്ക്ക് ശേഷം അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനി സന്ദേശം നല്‍കി.തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു. ഇടവകയിലെ എല്ലാവരും പങ്കെടുത്ത കുടുംബ സംഗമം വളരെ വിജയമാക്കി തീര്‍ക്കുവാന്‍ സഹായിച്ചതിന് ഭാരവാഹികള്‍ നന്ദി പറഞ്ഞു.

വാര്‍ത്ത:ബാബു ചാക്കോ

BABU C 2

Scroll To Top