Wednesday February 22, 2017
Latest Updates

കോര്‍ക്ക് പള്ളിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ ഓര്‍മ്മപ്പെരുന്നാളിന് ഇന്ന് തുടക്കമാവും

കോര്‍ക്ക് പള്ളിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ ഓര്‍മ്മപ്പെരുന്നാളിന് ഇന്ന് തുടക്കമാവും

കോര്‍ക്ക് :സെയ്ന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 25, 26 തിയതികളിലായി അഭി.ഡോ.മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊണ്ടാടുന്നു.

ജൂണ്‍ 25 ശനിയാഴ്ച(ഇന്ന്)വൈകിട്ട് 6.00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, 26 ഞായറാഴ്ച 12.00 മണിക്ക് നമസ്‌കാരത്തോടെ പെരുന്നാള്‍ ശുശ്രൂഷകളും ആരംഭിക്കുന്നതാണ്. എല്ലാ വിശ്വാസികളെയും പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Church Address. St Vincents Church, Sundays well road, Cork.

വാര്‍ത്ത:പോള്‍ പീറ്റര്‍ 

Scroll To Top