Sunday October 21, 2018
Latest Updates

അയര്‍ലണ്ടിലെ നഴ്‌സുമാരില്‍ ജോലി സമ്മര്‍ദ്ദവും ആത്മഹത്യാ പ്രവണതയും വര്‍ദ്ധിക്കുന്നു,അടിയന്തര പരിഹാര നടപടികള്‍ വേണമെന്ന് ഐ എന്‍ എം ഓ 

അയര്‍ലണ്ടിലെ നഴ്‌സുമാരില്‍ ജോലി സമ്മര്‍ദ്ദവും ആത്മഹത്യാ പ്രവണതയും വര്‍ദ്ധിക്കുന്നു,അടിയന്തര പരിഹാര നടപടികള്‍ വേണമെന്ന് ഐ എന്‍ എം ഓ 

കോര്‍ക്ക്: കടുത്ത ജോലി ഭാരം, അയര്‍ലണ്ടിലെ നഴ്‌സുമാരെയും കെയര്‍ സ്റ്റാഫിനെയും കടുത്ത മാനസീക സമ്മര്‍ദ്ദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതായി ഐ എന്‍ എം ഓ യുടെ വെളിപ്പെടുത്തല്‍,അമിതമായ ഉത്കണ്ഠയും ജോലി സമ്മര്‍ദവും , ചിലരില്‍ അത് ആത്മഹത്യ പ്രവണതയിലേക്ക് വരെ എത്തുന്ന പ്രവണത ആശങ്കാജനകമാണെന്നും അവര്‍ക്ക് പിന്തുണ ആവശ്യമുണ്ടെന്നും നഴ്സുമാരുടെ വാര്‍ഷിക സംഘടന സമ്മേളനത്തില്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

കോര്‍ക്കില്‍ ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് ഓര്‍ഗനൈസേഷന്റെ വാര്‍ഷിക പ്രതിനിധി സമ്മേളനത്തിലാണ് ഇത്തരത്തില്‍ മാത്രം പ്രശ്നമനുഭവിക്കുന്ന അംഗങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം മാത്രം 600 000 യൂറോ സംഘടന ചിലവഴിച്ചതായി വ്യക്തമാക്കിയത്.

INMOയിലെ അംഗത്വം താന്‍ കണ്ട ഏറ്റവും നല്ല ഒരു ഇന്ഷുറന്‍സ് പോളിസി പോലെ ആണെന്ന് INMO ഡയരക്ടര്‍ ഓഫ് സോഷ്യല്‍ പോളിസി ആന്‍ഡ് റെഗുലേഷന്‍ ഡോ എഡ്വേഡ് മാത്യൂസ് ഇത്തരത്തിലുള്ള ഇടപെടലുകളെ പ്രതിപാദിച്ചു കൊണ്ട് പറഞ്ഞു.പ്രശ്‌നത്തില്‍ പെടുന്ന ഒരു ഫിറ്റ്‌നെസ്- പ്രാക്ടീസ് കേസിന്റെ പ്രാരംഭ നടപടികള്‍ക്ക് വേണ്ടി മാത്രം ഇരുപതിനായിരം യൂറോ ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് എണ്‍പതിനായിരം യൂറോ ചിലവാകും.

അംഗങ്ങളുടെ മാനസികാരോഗ്യവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നതിനുള്ള റെഗുലേറ്ററി ബോഡി, നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് (എന്‍എംഐബി) പ്രമേയത്തെ പ്രതിനിധികള്‍ പിന്തുണച്ചു.

നഴ്സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് മേലുള്ള ഫിറ്റ്നെസ്സ്- പ്രാക്ടീസ് ഹിയറിങ്ങിന് പോലും താമസമെടുക്കുകയാണ്.

ശമ്പളവര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ പോലും നഴ്സുമാരുടെ മാനസികവും,ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് ശേഷം മാത്രം വരുന്നതാണെന്നും ശമ്പള വര്‍ദ്ധനവിനേക്കാള്‍ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ടത് സമ്മര്‍ദ്ദമനുഭവിക്കുന്ന നഴ്സുമാരുടെ ആണെന്നും ഡോക്ടര്‍ മാത്യൂസ് പറഞ്ഞു. ഈ വിഷയം ദേശീയ- പ്രാദേശിക മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

എത്ര അനുഭവ പരിചയം ഉള്ള നഴ്‌സുമാര്‍ ആണെങ്കിലും ഇപ്പോള്‍ അവര്‍ക്ക് തൊഴിലിടങ്ങളില്‍ കടുത്ത സമ്മര്‍ദ്ദം ആണ് അനുഭവിക്കേണ്ടി വരുന്നത്.ജോലിയില്‍ പ്രവേശിക്കുന്ന ദിവസം മുതല്‍ അയര്‍ലണ്ടിലെ നഴ്സുമാര്‍ നേരിടുന്നത് അഗ്‌നിപരീക്ഷയാണ്. ഡോക്ടര്‍ മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

ഹോം കെയര്‍ മേഖലയെ സ്വകാര്യവത്കരിക്കുവനുള്ള നീക്കം തടയുവാനുള്ള പ്രമേയത്തെ സമ്മേളനം പിന്തുണച്ചു. മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള പരിചരണം സ്വകാര്യവല്‍ക്കരിക്കുന്നത് സംബന്ധിച്ച് INMO ഉന്നയിച്ചിരിക്കുന്ന പരാതികള്‍ പരിഹരിച്ചു കിട്ടുന്നത് വരെ ലഭിക്കുന്നത് വരെ സ്വകാര്യവത്കരണ നീക്കം തടയണം എന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

വയോജനങ്ങള്‍ക്ക് ലഭിക്കുന്ന പരിചരണത്തെ കുറിച്ച് വളരെ വൈകാരികമായാണ് സമ്മേളന പ്രതിനിധികള്‍ പ്രതികരിച്ചത്.വൃദ്ധ ജനങ്ങളെ ചിലയിടങ്ങളില്‍ കാലിച്ചന്തയിലെ മാടുകളെ പോലെയാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആരാരും ഇല്ലാത്ത ഇവര്‍ക്കുവേണ്ടി നാം ഇന്ന് നിലകൊണ്ടില്ലെങ്കില്‍ നഴ്‌സുമാരും മിഡ് വൈവ്‌സും എന്തിനു വേണ്ടിയാണ്? ഓപ്പറേറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നഴ്‌സസ് സെക്ഷനെ പ്രതിനിധീകരിച്ച സാന്ദ്ര മോര്‍ട്ടന്‍ പറഞ്ഞു.

‘ ഈ രാജ്യത്ത് ഇത്തരം ഉത്തരവാദിത്വമില്ലായ്മ ഒഴിവാക്കാന്‍ HSE ക്കും ടോണി ഒബ്രിനും വ്യക്തമായ ഒരു സന്ദേശം നല്‍കേണ്ടതുണ്ടെന്നും സമ്മേളനം നിരീക്ഷിച്ചു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top