Thursday December 08, 2016
Latest Updates

കോര്‍ക്കില്‍ 5000 വീടുകള്‍ പുതിയതായി നിര്‍മ്മിക്കാന്‍ രൂപരേഖയായി 

കോര്‍ക്കില്‍ 5000 വീടുകള്‍ പുതിയതായി നിര്‍മ്മിക്കാന്‍ രൂപരേഖയായി 

കോര്‍ക്ക് :കോര്‍ക്ക് മിഡെല്‍ട്ടന്‍ റയില്‍ മേഖലയില്‍ 5000 പുതിയ വീടുകള്‍ക്ക് പദ്ധതി തയ്യാറാകുന്നു. വീടുകള്‍ക്ക് പുറമെ നാല് പ്രൈമറി സ്‌ക്കൂളുകളും രണ്ട് സെക്കന്ററി സ്‌കൂളുകളുമടക്കം ഷോപ്പിംഗ് സെന്ററുകള്‍, പാര്‍ക്ക്, സൈക്കിള്‍ വെകള്‍, റെയില്‍വെ സ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖയായി. സീനിയര്‍ പ്ലാനര്‍ അന്‍ഡ്രൂ ഹിന്‍ഡിന്റെ കീഴില്‍ ചേര്‍ന്ന ജില്ലാ മുനിസിപ്പല്‍ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. 

കാരിറ്റ്വോഹില്‍ റെയില്‍വെ ലെയിനിന്റെ വടക്കുഭാഗത്തുള്ള 120 ഹെക്ടര്‍ പ്രദേശത്തും വാട്ടര്‍ റോക്കിലെ 160 ഹെക്ടര്‍ പ്രദേശത്തും നടത്തേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ റണ്ട് മാസ്റ്റര്‍ പ്ലാനുകള്‍ ആന്‍ഡ്രൂ ഹിന്‍ഡ് പുറത്തുവിട്ടു. സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍ത്തിവെച്ച പദ്ധതികള്‍ ഉള്‍പ്പെടുന്നവയാണിത്. കോര്‍ക്ക്മിഡില്‍ടണ്‍ റെയില്‍ ഇടനാഴിയും പരിഗണനയിലുണ്ട്. 

മുമ്പ് ഡോണ്‍ മീറ്റ് പ്ലാന്റ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്തിനടത്താണ് പുതിയ റെയില്‍വെ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. വര്‍ഷത്തില്‍ 300ഓളം ഭവനങ്ങള്‍ ഈ രണ്ട് മേഖലയിലായി നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായി കാരറ്റ്വോഹില്ലിലെ 41 ഭൂവുടമകളുമായും വാട്ടര്‍ റോക്കിലെ 19 ഭൂവുടമകളുമായും കൗണ്‍സില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. 

ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 28 വരെ പദ്ധതിയില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ സമര്‍പിക്കാം. ഇതിന് ശേഷമായിരിക്കും രണ്ട് പദ്ധതികളും നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

Scroll To Top