Wednesday May 23, 2018
Latest Updates

കോര്‍ക്കിലെ ആശുപത്രിയില്‍ രോഗിയുടെ കയ്യാങ്കളി,നഴ്സിന് പരിക്കേറ്റു

കോര്‍ക്കിലെ ആശുപത്രിയില്‍ രോഗിയുടെ കയ്യാങ്കളി,നഴ്സിന് പരിക്കേറ്റു

കോര്‍ക്ക് :കോര്‍ക്കിലെ മേഴ്സി ഹോസ്പിറ്റലില്‍ രോഗിയുടെ ആക്രമണത്തില്‍ നഴ്സിന് പരിക്കേറ്റു. മധ്യവയസ്‌കനായ നഴ്സിന്റെ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നടന്ന സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

ക്ഷോഭിച്ച രോഗിയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.ക്ഷുഭിതനായ രോഗിയെ സമാധാനിപ്പിക്കുന്നതിനിടയിയില്‍ നിലത്തു വീണുപോയ മെയില്‍ നഴ്സിന്റെ കാല്‍മുട്ടിന് സാരമായ പരിക്കേറ്റു.

നഴ്സുമാര്‍ക്കു നേരെയുള്ള ഇത്തരം ആക്രമണങ്ങളെ വിമര്‍ശിച്ച ഐ.എന്‍.എം.ഒ, അക്രമിക്ക് ജയില്‍ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.

Scroll To Top