Saturday December 03, 2016
Latest Updates

കോര്‍ക്കില്‍ വാര്‍ഷിക ധ്യാനത്തിനും വിശുദ്ധവാരാചരണത്തിനും ഇന്ന് തുടക്കമാവും

കോര്‍ക്കില്‍ വാര്‍ഷിക ധ്യാനത്തിനും വിശുദ്ധവാരാചരണത്തിനും ഇന്ന് തുടക്കമാവും

കോര്‍ക്ക്: സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ധ്യാനത്തിനു പ്രസിദ്ധ ധ്യാനഗുരു ഫാ. ജോബി കാച്ചപ്പള്ളി വി.സി (ഫൗണ്ടിംഗ് ഡയറക്ടര്‍, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, ടൊറന്റോ, കാനഡ) വില്‍റ്റന്‍ സെന്റ് ജോസഫ് പള്ളിയില്‍ നേതൃത്വം നല്‍കും. മാര്‍ച്ച് 20നു ഓശാന ഞായറാഴ്ച(ഇന്ന്) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് എട്ടുവരേയും, മാര്‍ച്ച് 21, 22 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ചുവരേയായിരിക്കും ധ്യാനം നടത്തപ്പെടുക. മാര്‍ച്ച് 21, 22 തീയതികളില്‍ വിശ്വാസികള്‍ക്കു കുമ്പസാരിക്കാന്‍ അവസരമുണ്ടായിരിക്കും.

മാര്‍ച്ച് 21,22 തിയതികളില്‍ 9 വയസു മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും നടത്തപ്പെടും.
മാര്‍ച്ച് 24നു (വ്യാഴാഴ്ച) വൈകുന്നേരം നാലിനു വില്‍റ്റണിലെ സെന്റ് ജോസഫ് പള്ളിയില്‍ വച്ചു പെസഹാ ശുശ്രൂഷ നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അപ്പംമുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും.

മാര്‍ച്ച് 25നു (ദുഃഖവെള്ളിയാഴ്ച) വൈകുന്നേരം നാലിനു പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷയും പരിഹാര പ്രദക്ഷിണവും ഉണ്ടായിരിക്കും.

മാര്‍ച്ച് 26നു (ദുഃഖശനിയാഴ്ച) വൈകുന്നേരം 5.15നു ദുഃഖശനി, ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടക്കും. വാര്‍ഷിക ധ്യാനത്തിലും വിശുദ്ധവാര തിരുകര്‍മ്മങ്ങളിലും പങ്കെടുത്ത് ജീവിത നവീകരണം നടത്തുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കോര്‍ക്ക് സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു

Scroll To Top