Sunday December 04, 2016
Latest Updates

ഷെയറിംഗ് കെയര്‍ ‘ഹെല്‍പ്പ് നേപ്പാള്‍ ഫണ്ട്’ റെഡ് ക്രോസിന് കൈമാറി 

ഷെയറിംഗ് കെയര്‍ ‘ഹെല്‍പ്പ് നേപ്പാള്‍ ഫണ്ട്’ റെഡ് ക്രോസിന് കൈമാറി 

കോര്‍ക്ക്:കോര്‍ക്ക് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ടിലെ ജീവകാരുണ്യ സംഘടനയായ ഷെയറിംഗ് കെയര്‍ നേപ്പാള്‍ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനായി സ്വരൂപിച്ച ജീവകാരുണ്യനിധി ഐറിഷ് റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറി.ആയിരത്തി ഒന്ന് യുറോയാണ് ജീവകാരുണ്യ നിധിയായി സ്വരൂപിച്ചത്.
വില്ട്ടന്‍ എസ് എം എ ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ വച്ച് ഷെയറിംഗ് കെയറിന് വേണ്ടി അംഗങ്ങളായ ബേബി തോമസ്,ജോബി നമ്പാടന്‍, ജോര്‍ജ് , ബാബു ജോണ്‍, ജയിസ് ജോര്‍ജ് ,എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.ഷെയറിംഗ് കെയര്‍ ഐറിഷ് റെഡ് ക്രോസ് സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ ഹെല്‍പ്പ് നേപ്പാള്‍ സംരംഭത്തിലേക്ക് സംഭാവന നല്‍കിയ എല്ലാവര്‍ക്കും o ഷെയറിംഗ് കെയര്‍ ഭാരവാഹികള്‍ നന്ദിഅറിയിച്ചു.
വാര്‍ത്ത :റോജോ പുറപ്പന്താനം

Scroll To Top