Friday December 09, 2016
Latest Updates

കോര്‍ക്കില്‍ ‘ഗ്ലോറിയ 2014 ‘ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തി 

കോര്‍ക്കില്‍ ‘ഗ്ലോറിയ 2014 ‘ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തി 

കോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ സതേണ്‍ റീജിയന്‍ ഇടവകകള്‍ സംയുക്തമായി കോര്‍ക്കില്‍ സംഘടിപ്പിച്ച ഗ്ലോറിയ 2014 ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24 ന് ആഘോഷപൂര്‍വ്വം നടത്തി. ബ്ലാക്ക്‌റോക്ക് ഹോളി ട്രിനിറ്റി പള്ളിയില്‍ രാവിലെ ?വി. കുര്‍ബാന അര്‍പ്പിച്ചു. അതിനു ശേഷം കോര്‍ക്ക് ഡഗ്ലസ്സ് ഹാളില്‍ വച്ച് നടത്തിയ ക്രിസ്തുമസ് ആഘോഷങ്ങളില്‍ വാട്ടര്‍ഫോര്‍ഡ്, ലിമറിക്ക്, കോര്‍ക്ക് ഇടവകകളിലെ അംഗങ്ങള്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു. കരോള്‍ സോങ്ങ്  മത്സരങ്ങള്‍, സ്‌കിറ്റ്, കുട്ടികളുടെ ഡാന്‍സ്, എന്നിങ്ങനെ വിവിധ ഇനങ്ങള്‍ അവതരണത്തിലെ വ്യത്യസ്ഥത കൊണ്ട് കാണികളുടെ കൈയ്യടി നേടി. 

ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ വിസ്മരിക്കാതെ കാത്തു സൂക്ഷിക്കേണ്ട പവിത്രമായ മൂല്യത്തെ പരാമര്‍ശിച്ചുകൊണ്ടുള്ള 
അര്‍ഥവത്തായ ക്രിസ്തുമസ് ദൂത്, കോര്‍ക്ക് സിറോ മലബാര്‍ ചര്‍ച്ച് ചാപ്ലൈന്‍,ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ നല്‍കി. കോര്‍ക്ക് ഇടവക വികാരി ഫാ. എല്‍ദൊ വര്‍ഗീസ് അധ്യക്ഷ പ്രസംഗം നടത്തി. ഫാ. അഡ്രിയന്‍ വില്‍കിന്‍സണ്‍ ആശംസാ പ്രസംഗം നടത്തി. ഷെറി ജോണ്‍ പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിച്ചു.

rg f വാര്‍ത്ത :രാജന്‍ വിrg 4rg 5rg 3rg 1rg2

Scroll To Top