Sunday December 04, 2016
Latest Updates

കാലാവസ്ഥ മാറും,ഇടിയും മഴയും പ്രതീക്ഷിക്കാം

കാലാവസ്ഥ മാറും,ഇടിയും മഴയും പ്രതീക്ഷിക്കാം

ഡബ്ലിന്‍:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതായി മെറ്റ് ഐറിന്‍ മുന്നറിയിപ്പ്. അതേ സമയം ചിലപ്രദേശങ്ങളില്‍ നല്ല വെയിലും ലഭിക്കും.ഇന്നലെ വൈകുന്നേരത്തോടുകൂടി കോര്‍ക്കില്‍ ഇടിയോടുകൂടി കനത്ത മഴ പെയ്തു.തുടര്‍ന്ന് കോര്‍ക്കിലെ വാട്ടര്‍കോഴ്‌സ് റോഡ് അടച്ചിക്കേണ്ടി വന്നിരുന്നു

ഇന്ന് മുതല്‍ 20 ഡിഗ്രി വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. അതോടൊപ്പം നോര്‍ത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഴക്കും സാധ്യതയുണ്ട്. ബുധനാഴ്ച മേഘാവൃതമായ ആകാശമാവാനാണ് സാധ്യതയുള്ളത്. ആഴ്ചയുടെ അവസാനത്തില്‍ താപനില 20 സെല്‍ഷ്യസില്‍ താഴെയെത്തും. അതോടെ തണുത്ത കാലാവസ്ഥയും ചെറിയ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളുടെ പ്രവചനം.

അതേ സമയം യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഈ ആഴ്ച അവസാനം കനത്ത മഴയും ചുഴലികൊടുങ്കാറ്റും ഉണ്ടാകുമെന്ന് ആഗോള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Scroll To Top