Monday August 21, 2017
Latest Updates

കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ സംയുക്ത തിരുനാള്‍ ഭക്തിനിര്‍ഭരമായി സമാപിച്ചു

കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ സംയുക്ത തിരുനാള്‍ ഭക്തിനിര്‍ഭരമായി സമാപിച്ചു

cor thiru 2കോര്‍ക്ക്:കോര്‍ക്കില്‍ പരിശുദ്ധ കന്യാമറിയത്തിന്റേയും, മാര്‍തോമാശ്ലീഹായുടേയും, വിശുദ്ധ അല്‍ഫോണ്‍സായുടേയും, വിശുദ്ധ സെബാസ്റ്റ്യാനോസിന്റേയും സംയുക്ത തിരുനാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് വില്‍ട്ടണിലെ സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് നടന്ന തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ഫാ. അക്വിനോ മാളിയേക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. മാത്യൂ മേമന തിരുനാള്‍ സന്ദേശം നല്‍കി. 

തിരുനാള്‍ കുര്‍ബാനയ്ക്കും, ലദീഞ്ഞിനും ശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നെള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരുന്നു. പ്രദക്ഷിണത്തിന് ഫാ. പോള്‍ തെറ്റയില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മെയ് മാസ വണക്കത്തിന്റെ സമാപന ശുശ്രൂഷകള്‍ക്ക് ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ നേതൃത്വം നല്‍കി. തിരുനാള്‍ കുര്‍ബ്ബനയ്ക്ക് ശേഷം കഴുന്ന് എടുക്കുവാനുള്ള സൗകര്യവും
സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

തിരുനാളിന് പള്ളി കൈക്കാരന്‍മാരായ ജിനോ ജോസഫ്, അനില്‍ വര്‍ഗീസ്, ടോണി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്ത:സിറിയക് പി ജോസ് 

cor thiru 4cor thiru 3cor thiru 5


cor thiru 6

Scroll To Top