Thursday December 08, 2016
Latest Updates

കോര്‍ക്കില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷരാവണിയിച്ചൊരുക്കാന്‍ പ്രവാസി മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കോര്‍ക്കില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷരാവണിയിച്ചൊരുക്കാന്‍ പ്രവാസി മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കോര്‍ക്ക് :സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു ക്രിസ്തുമസ് കാലം കൂടി വരവായി.ഒപ്പം പുതു പ്രതീക്ഷകളുടെ ഒരു പുതുവത്സരവുംഈ ആഘോഷവേളകള്‍ ഒരു ഉത്സവമാക്കാന്‍,കോര്‍ക്കിലുള്ള എല്ലാ മലയാളികള്‍ക്കും ഒത്തു കൂടാന്‍, കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷരാവ് ജനുവരി 2 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ 1 0 മണി വരെ ടോഗെര്‍ സെന്റ് ഫിന്ബാര്‍ ഫുട്‌ബോള്‍ ആന്‍ഡ് ഹര്‍ലിങ്ങ് ക്ലബ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

പിറവിതിരുനാളിന്റെ ഓര്‍മയില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന സ്‌കിറ്റിനോടൊപ്പം വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ഓള്‍ അയര്‍ലണ്ട് കരോള്‍ സിങ്ങിംഗ് കോമ്പറ്റിഷന്‍ നടത്തപ്പെടും.അയര്‍ലണ്ടിലെ പ്രമുഖരായ ക്വൊയര്‍ ടീമുകള്‍ പങ്കെടുക്കുന്ന ഓള്‍ അയര്‍ലണ്ട് കരോള്‍ സിങ്ങിംഗ്  കോമ്പറ്റിഷന്‍ ഈ വര്‍ഷത്തെ ഹൈ ലൈറ്റ് ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും ,കാഷ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്.മത്സരങ്ങള്‍ക്കുള്ള രേജിസ്ട്രഷന്‍ തികച്ചും സൗജന്യമായിരിക്കും.

താല്പര്യമുള്ള ടീമുകള്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക
സാജന്‍ ചെറിയാന്‍ 0870556227 
സന്ജിത് ജോണ്‍0877731879 
ജെയ്‌സ് ജോര്‍ജ്0872050696 
കരോള്‍ സിങ്ങിംഗ്  മത്സരം നിബന്ധനകള്‍ 
1 ഒരു ടീമില്‍ കുറഞ്ഞത് 5 പേര്‍ ഉണ്ടായിരിക്കണം 
2 പരമാവധി സമയം 10 മിനിറ്റ് ആയിരിക്കും 
3 പരമാവധി 2 പാട്ട് പാടാവുന്നതാണ്

പരിപാടികളില്‍ പങ്കെടുക്കുവാനും ആഘോഷത്തിന്റെ ഭാഗമാകുവാനും എല്ലാ മലയാളികളെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .
വാര്‍ത്ത:റോജോ പുറപ്പന്താനം



 

Scroll To Top