Friday July 21, 2017
Latest Updates

കോര്‍ക്കിലെ ഫാ.ഫ്രാന്‍സീസ് നീലങ്കാവിലിന്റെ വസതിയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ ലാപ്‌ടോപ്പ് അടക്കം കവര്‍ന്നു

കോര്‍ക്കിലെ ഫാ.ഫ്രാന്‍സീസ് നീലങ്കാവിലിന്റെ വസതിയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ ലാപ്‌ടോപ്പ് അടക്കം കവര്‍ന്നു

 

കോര്‍ക്ക്:കോര്‍ക്ക് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവിലിന്റെ വസതിയില്‍ മോഷണം.ക്‌ളോഹീനിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇന്നലെ(തിങ്കളാഴ്ച്ച) വൈകിട്ട് എട്ട് മണിയോടെയാണ് മോഷണം നടന്നത്.

വീടിന്റെ പിന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് കയറിയ മോഷ്ടാക്കള്‍ ഫാ.ഫ്രാന്‍സീസിന്റെ ലാപ്‌ടോപ് അടക്കമുള്ള വസ്തുക്കള്‍ അപഹരിച്ചു കൊണ്ട് പോയിട്ടുണ്ട്.ആദ്യ മുറിയില്‍ മോഷ്ടാക്കള്‍ പ്രവേശിച്ചപ്പോള്‍ തന്നെ സെക്യൂരിറ്റി അലാറം മുഴങ്ങിയതിനാല്‍ കൂടുതല്‍ മുറികളിലേയ്ക്ക് കടക്കാതെ അവര്‍ സ്ഥലം വിടുകയായിരുന്നു എന്ന് കരുതുന്നു.

ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍

ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍

സെക്യൂരിറ്റി അലാം കമ്പിനിയുടെ ഓഫിസില്‍ നിന്നുള്ള അപകടമുന്നറിയിപ്പ് സന്ദേശം ഉടന്‍ തന്നെ അയച്ചെങ്കിലും അത് ലഭിച്ചത് ക്‌ളോഹീന്‍ പള്ളിയുടെ വികാരി ഫാ.കാനോന്‍ ലിയാം ഡ്രിസ്‌കോളിന്റെ ഫോണിലേയ്ക്കാണ്.അദ്ദേഹം ആ സമയത്ത് വിശുദ്ധ കുര്‍ബാനയിലായിരുന്നതിനാല്‍ സന്ദേശം ശ്രദ്ധിച്ചുമില്ല.പിന്നീട് സന്ദേശം ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഫാ.ഫ്രാന്‍സിസ് നീലങ്കാവിലിനെ വിവരം അറിയിച്ചത്.

സെന്റ് ആന്റണീസ് യൂണിറ്റിന്റെ പ്രാര്‍ഥനാസമ്മേളന സ്ഥലത്തായിരുന്ന അദ്ദേഹം വസതിയിലെത്തിയപ്പോഴേയ്ക്കും റൂമിലെ വസ്തുവകകള്‍ ഭാഗീകമായി വാരിവലിച്ചിട്ട സ്ഥിതിയിലായിരുന്നു.ഉടന്‍ തന്നെ ഗാര്‍ഡയെ വിവരം അറിയിക്കുകയും അവരെത്തി പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു.വികാരി ഫാ.കാനോന്‍ ലിയാം ഡ്രിസ്‌കോളിനും ഇടവകാംഗങ്ങളും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു 

സെക്യൂരിറ്റി അലാം അടിച്ചതിനാല്‍ കള്ളന്‍മാര്‍ പൊടുന്നനവേ രക്ഷപ്പെട്ടതിനാലാവാം മറ്റു മുറികളിലേയ്ക്ക് പ്രവേശിക്കാഞ്ഞത് എന്ന് ഗാര്‍ഡ വിലയിരുത്തി.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Scroll To Top