Friday December 09, 2016
Latest Updates

കോര്‍ക്ക് സിറ്റിയുടെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുന്നു

കോര്‍ക്ക് സിറ്റിയുടെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുന്നു

കോര്‍ക്ക്: കോര്‍ക്ക് സിറ്റിയുടെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുന്നു.നഗരാതിര്‍ത്തി പുനര്‍ നിര്‍ണ്ണയിച്ച് കോര്‍ക്ക് കൂടുതല്‍ വിസ്തൃതമാക്കാന്‍ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി അനുമതി നല്‍കി. 50 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് കോര്‍ക്ക്‌നഗരത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുന്നത്. വിഷയം പഠിക്കുന്നതിന് ഒരു വിദഗ്ദ സമിതിയെ അലന്‍ കെല്ലി നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് നിയമിച്ചത്.

9 മാസത്തിനകം വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.കൂടുതല്‍ മെട്രോപോളിറ്റന്‍ മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി അതിര്‍ത്തി വിപുലമാക്കാനാണ് തീരുമാനം. കോര്‍ക്ക് സിറ്റി, കൌണ്ടി കൌണ്‍സില്‍ മേയര്‍മാരുംചീഫ് എക്‌സിക്യൂട്ടീവുമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിഇക്കാര്യത്തില്‍ അനുമതി നല്‍കിയത്. 1965 ലാണ് അവസാനമായി കോര്‍ക്ക് സിറ്റിയുടെ അതിര്‍ത്തി വികസിപ്പിച്ചത്.

പുതിയ ധാരണയനുസരിച്ച് ലിറ്റില്‍ ഐലണ്ട്,ബല്ലിനോര,ബാല്ലിഗാവന്‍,ടോഗര്‍,ദൗവ്‌ക്ലൊണ്‍,എയര്‍ പോര്‍ട്ട്,ബിസിനസ് പാര്‍ക്ക്.ഡോണിബ്രൂക്ക്,ഗ്രേന്‍ഞ്ച് ,റോച്ചെഴ്‌സ്ടൌണ്‍,മങ്ക്‌സ്‌ടൌണ്‍, കെറിപൈക്,കില്ലെന്‍സ്,മോണാര്‍ഡ്,രാത്‌പെക്കൊന്‍,റാത്ത്കൂണി,ഗ്ലെന്‍മൈര്‍,റിവേഴ്‌സ്‌ടൌണ്‍,ഗ്ലൌന്‍ഹെന്‍, എന്നീ പ്രദേശങ്ങളും സിറ്റിയുടെ പരിധിയില്‍ ഉള്‍പ്പെടും

കോര്‍ക്ക് വികസനത്തിന് അവലോകന സമിതിയെ നിയമിച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മേയര്‍ മേരി ഷീല്‍ഡ് പറഞ്ഞു. അയര്‍ലണ്ടില്‍ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് കോര്‍ക്ക്. നേരത്തെ ടിപ്പററി, ലിമറിക്ക്, വാട്ടര്‍ ഫോര്‍ഡ് തുടങ്ങിയ നഗരങ്ങളുടെഅതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിച്ചിരുന്നു.

Scroll To Top