Friday December 09, 2016
Latest Updates

കോര്‍ക്കില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളും മതബോധന വാര്‍ഷികവും വര്‍ണ്ണാഭമായി 

കോര്‍ക്കില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളും മതബോധന വാര്‍ഷികവും വര്‍ണ്ണാഭമായി 

കോര്‍ക്ക് :കോര്‍ക്കില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഒമ്പതാമത് മതബോധന വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സരവും സംയുക്തമായി ആഘോഷിച്ചു.ഡിസംബര്‍ 30ന് വില്‍ട്ടണ്‍ എസ്. എം.എ ഹാളില്‍ നടത്തപ്പെട്ട വര്‍ണ്ണോജ്ജ്വലമായ ആഘോഷപരിപാടികളില്‍ കോര്‍ക്കിലെ വിശ്വാസി സമൂഹം ആഹ്ലാദപൂര്‍വ്വം പങ്കെടുക്കാനെത്തി.കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സദസ് സന്തോഷപൂര്‍വ്വം ആസ്വദിച്ചു.kks14

കോര്‍ക്ക് കൌണ്ടി കൌണ്‍സില്‍ മേയര്‍ ക്രിസ് ഒ’ ലേരി ഭദ്രദീപം കൊളുത്തി ഔദ്യോഗിക സമ്മേളനം ഉദ്ഘാടനം ചെയ്തു.കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ചാപ്ലിയന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ സ്വാഗതമര്‍പ്പിച്ചു.ഫാ.കോര്‍മാര്‍ക്ക്.ഫാ.മൈക്കില്‍ ഒ ലേരി എന്നിവരും ആശംസകള്‍ നേര്‍ന്നു.ജൂനിയര്‍ സര്‍ട്ട് ലിവിംഗ് സര്‍ട്ട് ഉന്നതവിജയം നേടിയവര്‍ക്കുമുള്ള സമ്മാനങ്ങളും,പുല്‍ക്കൂട് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും യോഗത്തില്‍ വെച്ചു വിതരണം ചെയ്തു.2015 ലെ വാര്‍ഷിക റിപ്പോര്‍ട്ട്.ട്രസ്റ്റിയും മതബോധനസെക്രട്ടറിയുമായ  അനില്‍ വര്‍ഗീസ് അവതരിപ്പിച്ചു.ജനറല്‍ കണ്‍വീനര്‍ ടോണി ജോസ് നന്ദി പറഞ്ഞു.
വാര്‍ത്ത :സിറിയക് പി ജോസ് (പി ആര്‍ ഒ ,സീറോമലബാര്‍ കമ്മ്യൂണിറ്റി ,കോര്‍ക്ക് )CK CHkkh 2kks5 kks3kks9 kks12 kks11 kks10 kks8 kks7 kks6

Scroll To Top