Monday January 23, 2017
Latest Updates

കോര്‍ക്കില്‍ പിറവിത്തിരുനാള്‍ ശുശ്രൂഷകള്‍ 24 ന്

കോര്‍ക്കില്‍ പിറവിത്തിരുനാള്‍ ശുശ്രൂഷകള്‍ 24 ന്

കോര്‍ക്ക് :സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ കോര്‍ക്കില്‍ പിറവിത്തിരുനാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.ഡിസംബര്‍ 24 ന് വൈകിട്ട് 5 മണിയ്ക്ക് വില്‍ട്ടണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ കോര്‍ക്കിലെ വിശ്വാസിസമൂഹം തിരുപ്പിറവിയുടെ അനുസ്മരാണാഘോഷത്തിനായി ഒത്തുചേരും.

തിരുപിറവിയുടെ ശുശ്രൂഷകള്‍ക്കും,പരിശുദ്ധ കുര്‍ബാനയ്ക്കും സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.നാല് മണി മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കരോള്‍ ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ്.

വാര്‍ത്ത:ജേക്കബ് പോള്‍ (പി ആര്‍ ഓ )

Scroll To Top