Tuesday June 27, 2017
Latest Updates

കോര്‍ക്കില്‍ ക്രിസ്മസ് ആഘോഷവും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഡിസംബര്‍ 28 ന്

കോര്‍ക്കില്‍ ക്രിസ്മസ് ആഘോഷവും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഡിസംബര്‍ 28 ന്

കോര്‍ക്ക്:കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ ക്രിസ്മസ് പുതുവത്സരാഘോഷവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഡിസംബര്‍ 28 ന് വില്‍ട്ടന്‍ എസ്.എം.എ ഹാളില്‍ നടത്തപ്പെടും.
ഉച്ചയ്ക്ക് 2 ന് ആരംഭിക്കുന്ന ആഘോഷങ്ങളില്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ അരങ്ങേറും.വൈകിട്ട് 5 ന് ആരംഭിക്കുന്ന സമ്മേളനം കോര്‍ക്ക് ബിഷപ് മാര്‍ ജോണ്‍ ബക്ലി ഉത്ഘാടനം ചെയ്ത് ആശംസകള്‍ നേരും.
പരിപാടികളുടെ വിജയത്തിനായി ഫാ.സെബാസ്റ്റ്യന്‍ അറയ്ക്കലിന്റെ നേതൃത്വത്തില്‍ ഷൈനി തോമസ് (കള്‍ച്ചറല്‍),ഫിലിപ്പ് ജോസഫ് (ഫുഡ്), മധു മാത്യു (ഫിനാന്‍സ്), ജെയ്സണ്‍ ജോസഫ് (സ്റ്റേജ്), ലിജോ ജോസഫ് (ജനറല്‍) എന്നിവര്‍ കണ്‍വീനര്‍മാരായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.
പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര് വിവരങ്ങളും അവതരിപ്പിക്കുന്ന പരിപാടികളുടെ ലിസ്റ്റും ഡിസംബര്‍ 20 ന് മുന്‍പും, ഓഡിയോ, സിഡി തുടങ്ങിയവ 23 ന് മുന്‍പായും കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനറെ ഏല്‍പിക്കേണ്ടതാണ്. മതബോധന ക്ലാസിലെ കുട്ടികളുടെ പരിപാടികള്‍ നടടത്തുവാന്‍ താത്പര്യമുള്ള മാതാപിതാക്കള്‍ കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനറെ അറിയിക്കേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ 24 വൈകിട്ട് 5 മണിക്ക്
കോര്‍ക്ക്:കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ പിറവിത്തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 5 മണിയ്ക്ക് വില്‍ട്ടണ്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ ആരംഭിക്കും.

Scroll To Top