Sunday January 22, 2017
Latest Updates

‘കേരള ഫീയസ്റ്റ്’ : കോര്‍ക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

‘കേരള ഫീയസ്റ്റ്’ : കോര്‍ക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

കോര്‍ക്ക്: വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്ക് നവംബര്‍ പതിനാലാം തീയ്യതി നടത്തുന്ന ‘കേരള ഫീയസ്റ്റ്’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ബിഷപ്‌ടൌണ്‍ ജി എ എ ഹാളില്‍ ഉച്ചതിരിഞ്ഞ് രണ്ടുമണിക്കു കുട്ടികളുടെ ഡ്രായിംഗ്, കളറിംഗ് മത്സരങ്ങളോടെ പരിപാടികള്‍ക്ക് തുടക്കമാകും.വ്യത്യസ്ഥങ്ങളായ വിവിധ മത്സരങ്ങള്‍ക്കുശേഷം കലാപരിപാടികളും, ഭക്ഷണവും, ഗാനമേളയും, ഉണ്ടായിരിക്കുന്നതാണ്. 

ജൂനിയര്‍ സെര്‍റ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ തദവസരത്തില്‍ ആദരിക്കുന്നതായിരിക്കും. വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയണ്‍ ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍, പ്രോവിന്‍സ് ചെയര്‍മാന്‍ ബിജു വൈക്കം, പ്രോവിന്‍സ് പ്രസിഡണ്ട് ദീപു ശ്രീധര്‍, പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ തുടങ്ങിയവര്‍ ആശംസകള്‍ നേരുന്നതാണ് . 

മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നേരത്തെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.പ്രവേശനടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം കരസ്ഥമാക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോക്ടര്‍.ലേഖ മേനോന്‍(ജനറല്‍ സെക്രട്ടറി) 0863685070 


വാര്‍ത്ത ; പോളി ജോസ് ,

ചെയര്‍മാന്‍ ,ഡബ്ല്യു എം സി, കോര്‍ക്ക്.

Scroll To Top