Monday December 05, 2016
Latest Updates

കോര്‍ക്കിലെ നിരാലംബര്‍ക്ക് സഹായഹസ്തവുമായി ഷെയറിങ് കെയര്‍

കോര്‍ക്കിലെ നിരാലംബര്‍ക്ക് സഹായഹസ്തവുമായി ഷെയറിങ് കെയര്‍

കോര്‍ക്ക്:അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഷെയറിങ് കെയര്‍, പുതുവത്സരത്തില്‍ കോര്‍ക്കിലെ ദുരിതമനുഭവിക്കുന്ന തദ്ദേശീയര്‍ക്കു സഹായം കൈമാറി. ഏകാന്തരും പരാശ്രയരും പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന ‘ബിഷപ്‌സ്‌ടൌണ്‍ മീല്‍സ് ഓണ്‍ വീല്‍സ്’ എന്ന സംഘടനവഴിയാണ് സഹായം നല്കിയത്.

വില്‍ടന്‍ എസ്.എം.എ ഇടവകയും ഷെയറിങ് കെയറും സഹകരിച്ചാണ് സഹായം നല്കിയത്. ഷെയറിങ് കെയറിന്റെ സഹായധനമായ ഇരുന്നൂറ്റന്‍പതു യുറോയുടെ ചെക്ക് സംഘടനയ്ക്ക് വേണ്ടി ബിനു തോമസും ജെയ്‌സ് ജോര്‍ജും ചേര്‍ന്ന് ബിഷപ്‌സ്‌ടൌണ്‍ മീല്‍സ് ഓണ്‍ വീല്‍സ് ട്രെഷറര്‍ മൈക്കല്‍ വാല്‍ഷിനു കൈമാറി. 

ജോലിതേടി അയര്‍ലണ്ടില്‍ വന്ന് പ്രവാസികളായി ഇവിടെ വസിക്കുന്ന ഇന്ത്യക്കാര്‍ തങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും, ഈ സഹായത്തിന് തങ്ങള്‍ വലിയ വില കല്‍പ്പിക്കുന്നുവെന്നും പട്രീഷ്യ ഹാരിംഗ്റ്റന്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ വില്‍ടന്‍ എസ്.എം.എ ഇടവകയെ പ്രതിനിധീകരിച്ച് വികാരി ഫാ . മൈക്കല്‍ ഒ’ലേരി,ഫാ. ടോം, ഷെയറിങ് കെയറിനെ പ്രതിനിധീകരിച്ച് സെക്രട്ടറി ബിനു തോമസ്, ജെയ്‌സ് ജോര്‍ജ്, വില്‍ടന്‍ ഷോപ്പിംഗ് സെന്റര്‍ മാനേജര്‍ സുസന്‍ ഇര്‍വിന്‍, ബിഷപ്‌സ്‌ടൌണ്‍ കമ്മ്യൂണിറ്റി അസോസിയേഷന്‍ അധ്യക്ഷ പട്രീഷ്യ ഹാരിംഗ്റ്റന്‍, ട്രെഷറര്‍ മൈക്കല്‍ വാല്‍ഷ്, ഫിയോനുല അല്ലന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്ത:റോജോ പുറപ്പന്താനം 


Scroll To Top